'3 ഇഡിയറ്റസ്' രണ്ടാം ഭാഗം വരുന്നു

ആമിര്‍ ഖാന്‍ ചിത്രം '3 ഇടിയറ്റ്സിന്‍റെ' രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്ന് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി.  മാധവന്‍ നായകനാകുന്ന പുതിയ...

3-idiots-20h

ആമിര്‍ ഖാന്‍ ചിത്രം '3 ഇടിയറ്റ്സിന്‍റെ' രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്ന് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി.  മാധവന്‍ നായകനാകുന്ന പുതിയ ചിത്രം 'സാല ഖദ്ദൂസി'ന്‍റെ സ്ക്രീനിങ്ങിനെത്തിയപ്പോഴാണ് ഹിരാനി തന്‍റെ തീരുമാനം അറിയിച്ചത്. സ്ക്രീനിങ്ങിനെത്തിയ ആമിറും ഈ വാര്‍ത്ത ശരിവച്ചു.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തു ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മന്‍ ജോഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി 2009-ല്‍ തീയറ്ററുകളില്‍ എത്തിയ '3 ഇഡിയറ്റ്സ്'  ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. വര്‍ത്തമാന കാല വിദ്യാഭാസ രീതികളെ നിശ്ചിതമായി വിമര്‍ശിച്ച ചിത്രം വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന രീതികളും പ്രേക്ഷകര്‍ക്ക്‌ തുറന്നു കാട്ടിക്കൊടുത്തു.

ആറുമാസം മുന്‍പാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെപ്പറ്റിയുള്ള  ചര്‍ച്ചകള്‍   ആരംഭിച്ചതെന്ന് ഹിരാനി വെളിപ്പെടുത്തി. ആമിറും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംവിധാനം ചെയ്യാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്ന ചിത്രമാണ് '3 ഇഡിയറ്റ്സ് ന്‍റെ രണ്ടാം ഭാഗമെന്നും ഹിരാനി വ്യക്തമാക്കി.