എൻട്രൻസ്‌ പരീക്ഷകൾ ഏപ്രിൽ 25 മുതൽ

തിരുവനന്തപുരം: 2015-16 വര്‍ഷത്തെ കേരള മെഡിക്കൽ- എൻജിനീയറിങ്‌ എൻട്രൻസ്‌ പരീക്ഷകൾ ഏപ്രിൽ 25 മുതൽ തുടങ്ങുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്‌...

എൻട്രൻസ്‌ പരീക്ഷകൾ ഏപ്രിൽ 25 മുതൽ

entranceexam

തിരുവനന്തപുരം: 2015-16 വര്‍ഷത്തെ കേരള മെഡിക്കൽ- എൻജിനീയറിങ്‌ എൻട്രൻസ്‌ പരീക്ഷകൾ ഏപ്രിൽ 25 മുതൽ തുടങ്ങുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 350 ഓളം കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായിരിക്കും പ്രവേശന പരീക്ഷകൾ നടക്കുക.

ഏപ്രില്‍ 25, 26 തിയ്യതികളിൽ എൻജിനീയറിങ്‌ വിഭാഗത്തിലെ പരീക്ഷകള്‍ നടക്കും. 25ന്‌ എൻജിനീയറിങ്ങിലെ പേപ്പർ ഒന്ന്‌ ഫിസിക്സ്‌ ആൻഡ്‌ കെമിസ്ട്രിയും 26ന്‌ പേപ്പർ രണ്ട്‌ മാത്തമാറ്റിക്സ്‌ പരീക്ഷയും നടക്കും


27, 28 തിയ്യതികളിൽ മെഡിക്കൽ വിഭാഗത്തിലെ പരീക്ഷകളായിരിക്കും നടക്കുക.  27ന്‌ മെഡിക്കലിലെ പേപ്പർ ഒന്ന്‌ കെമിസ്ട്രി ആൻഡ്‌ ഫിസിക്സും 28ന്‌ പേപ്പർ രണ്ട്‌ ബയോളജി പരീക്ഷയും നടക്കും.

എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെയായിരിക്കും പരീക്ഷ.

മെഡിക്കൽ പരീക്ഷയുടെ ഫലം മെയ്‌ 25ന്‌ മുമ്പായും എൻജിനീയറിങ്ങിന്റെ റാങ്ക്‌ ലിസ്റ്റ്‌ ജൂൺ 25 നു മുമ്പും പ്രസിദ്ധീകരിക്കും.

2015-16വർഷത്തെ എൻട്രൻസ്‌ പ്രവേശനത്തിന്റെ പ്രോസ്പെക്ടസും മന്ത്രി പുറത്തിറക്കി.അപേക്ഷാ സമർപ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാർഡുകളും പ്രോസ്പെക്ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള 168 തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ്‌ ഓഫിസുകൾവഴി നാളെ മുതൽ വിതരണം ചെയ്യും. അപേക്ഷാ ഫീസ്‌ ജനറൽ വിഭാഗത്തിന്‌ 1,000 രൂപയും പട്ടികജാതി വിഭാഗത്തിന്‌ 500 രൂപയുമാണ്‌. പട്ടികവർഗവിഭാഗത്തിന്‌ അപേക്ഷാഫീസ്‌ സൗജന്യമാണ്‌.

പട്ടികവിഭാഗം വിഭാഗത്തിനുള്ള പ്രോസ്പെക്ടസ്‌, സെക്യൂരിറ്റി കാർഡ്‌ എന്നിവ ഓരോ ജില്ലകളിലെയും ട്രൈബൽ വെൽഫെയർ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കും. . പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഈ മാസം 30ന്‌ മുമ്പായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫിസിലെത്തിക്കണം.

Read More >>