ലോക വ്യാപാര സംഘടന സമ്മേളനം അവസാനിച്ചപ്പോള്‍ , പ്രതീക്ഷകള്‍ ഇല്ലാതെ ഇന്ത്യ

ഇന്ത്യയും, വികസനം ആഗ്രഹിക്കുന്ന ഇതര രാജ്യങ്ങളും, പ്രതീക്ഷയോടെ കാത്തിരുന്ന ലോക വ്യാപാര സംഘടന (WTO) നയ്റോബി ഉന്നത അധികാര മന്ത്രി തല യോഗ സമ്മേളനം...

ലോക വ്യാപാര സംഘടന സമ്മേളനം അവസാനിച്ചപ്പോള്‍ , പ്രതീക്ഷകള്‍ ഇല്ലാതെ ഇന്ത്യ

8769_10203730699026438_4978783721185117715_nഇന്ത്യയും, വികസനം ആഗ്രഹിക്കുന്ന ഇതര രാജ്യങ്ങളും, പ്രതീക്ഷയോടെ കാത്തിരുന്ന ലോക വ്യാപാര സംഘടന (WTO) നയ്റോബി ഉന്നത അധികാര മന്ത്രി തല യോഗ സമ്മേളനം നിശ്ചയിച്ചതിലും ഒരു ദിവസം കൂടി അധികം എടുത്തു, ചര്‍ച്ചകള്‍ അവസാനിപ്പിച്ച്‌ പിരിഞ്ഞപ്പോള്‍, ബാക്കിയാകുന്നത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളുടെ ആശങ്കകള്‍ ആണ് .

നയ്റോബി പാകേജിലെ പ്രധാന തീരുമാനങ്ങള്‍  ഇവയാണ് :


  • വികസിത രാജ്യങ്ങളില്‍ അമിതമായ ഇറക്കുമതിയുടെ ഫലമായി കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഇടിഞ്ഞാല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചു സംരക്ഷണ സംവിധാന്‍ ഒരുക്കുക .

  • ഐ.ടി മേഖലയില്‍ ഇറക്കുമതി ചുങ്കം ഒഴിവാക്കുക .ഇങ്ങനെ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍ക്കുക.

  • കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനതിന്നായി ഒരു രാജ്യവും സബ്സിഡി നല്കാന്‍ പാടില്ല .

  • അവികസിത രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന പരുത്തി വികസിത രാജ്യങ്ങളില് ചുങ്കവും കൊട്ട്വ നിയന്ത്രണം ഇല്ലാതെ വില്ക്കുവാന്‍ അനുവദിക്കുക .

  • ഭക്ഷ്യ സുരക്ഷക്കായി 2013 ല്‍ ബാലിയിലെ യോഗത്തിലെടുത്ത തീരുമാനം തുടരുക.

  • തീരുമാനങ്ങള്‍ എല്ലാം ലോക വാണിജ്യവികസനത്തിലും അവികസിത രാജ്യങ്ങളുടെ ഉയര്‍ച്ചയ്ക്കും വേണ്ടി കൈകൊണ്ടതാണ്  എന്ന് സമ്മേളനം അവകാശപെടുമ്പോളും, സംരക്ഷിക്കപ്പെട്ടത് അമേരിക്കയുടെ നേതൃത്വത്തില്‍ ഉള്ള വികസിത രാജ്യങ്ങളുടെ അജണ്ടയാണ് എന്ന് വ്യക്തം.

Read More >>