മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി.എസ് കോടതിയിലേക്ക്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. ഇന്ന് രാ...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി.എസ് കോടതിയിലേക്ക്

vellappally-and-vsതിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായി  ഹര്‍ജി നല്‍കാണാന് സാധ്യത.  എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിലാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.


പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ അഭിമാനപദ്ധതിയായ മൈക്രോഫിനാന്‍സിനെ കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായ് ബന്ധപ്പെട്ട് എസ്. എന്‍.ഡി.പി. യൂണിയന്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായാ കെ.പത്മകുമാറിനെ പ്രതിയാക്കി കഴിഞ്ഞ മാസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ മണ്ണൂത്തി യൂണിയന്‍ കണ്‍വീനര്‍ പവിത്രന്‍ അടക്കം നാലു പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. കൂടിയ പലിശ ഈടാക്കുന്നതും യോഗം ഭാരവാഹികള്‍ വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കാത്തത്മൂലം വായ്പയെടുത്തവര്‍ ജപ്തിഭീഷണിയിലായെന്നുമായിരുന്നു പ്രധാന പരാതികള്‍.

അതെ സമയം മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയെ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വി.എസ്. തെളിയിക്കട്ടെ. കാണുന്ന പച്ചയെല്ലാം കടിക്കുന്ന പശുവിനെപ്പോലെയാണ് വി.എസ്. ഒരു പച്ച കടിച്ചാല്‍ അടുത്തതിലേയ്ക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സമത്വ മുന്നേറ്റ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.