പ്രായം കുറഞ്ഞിട്ടു കാര്യമില്ല, അനുഭവസമ്പത്ത് കൂടി വേണം; വിഎസിന് വീണ്ടും യെച്ചൂരിയുടെ പിന്തുണ

കൊല്‍ക്കട്ട: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര്‌ നയിക്കുമെന്നതുമായി ബന്ധപ്പെട്ട്‌ അനിശ്‌ചിതത്വം നിലനില്‍ക്കേ വി.എസ്‌. അച്യുതാനന്ദന്‌...

പ്രായം കുറഞ്ഞിട്ടു കാര്യമില്ല, അനുഭവസമ്പത്ത് കൂടി വേണം; വിഎസിന് വീണ്ടും യെച്ചൂരിയുടെ പിന്തുണ

sitaram_PTI

കൊല്‍ക്കട്ട: സംസ്‌ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര്‌ നയിക്കുമെന്നതുമായി ബന്ധപ്പെട്ട്‌ അനിശ്‌ചിതത്വം നിലനില്‍ക്കേ വി.എസ്‌. അച്യുതാനന്ദന്‌ പിന്തുണയുമായി സി.പി.എം. സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്‌. കൊൽക്കത്തയിൽ 37 വർഷത്തിന് ശേഷം പാർട്ടി പ്ളീനം  ആരംഭിക്കുന്നതിന്റെ മുന്നോടിയായി പാർട്ടി ആസ്ഥാനത്ത് ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ പ്രായം തടസമാണോ എന്ന് വി.എസ്. അച്യുതാനന്ദന്റെ കാര്യം മുൻനിറുത്തിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്  ജ്യോതിബസു പറഞ്ഞ ഒരു കഥ ഓർമ്മിപ്പിച്ചു കൊണ്ട് സിപി(ഐ)എം ദേശിയ സെക്രടറി സീതാറാം യെച്ചൂരിയുടെ മറുപടി.


ഒരാൾ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ട യുവാവ് പ്രാർത്ഥിച്ചു നിന്നു. അപകടം കണ്ട വൃദ്ധനാകട്ടെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അപ്പോൾ ആരാണ് മെച്ചം?'
''യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തി എന്നതിൽ തർക്കമില്ല. യുവാക്കളെ ആകർഷിക്കുകയാണ് പ്രധാനം. അതേസമയം, അനുഭവസമ്പത്തും പ്രധാനമാണ്. പ്രായവും അനുഭവസമ്പത്തും ചേരുമ്പോഴാണ് കരുത്തേറുക.'' പലവിധ വ്യാഖ്യാനങ്ങൾക്ക് വഴി തെളിച്ചു കൊണ്ട് യെച്ചൂരി തുടർന്നു പറഞ്ഞു.

പ്രായപരിധി കടന്നതിനാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്ന്‌ സ്‌ഥിരാംഗത്വം നഷ്‌ടമായ വി.എസിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്താന്‍ ഔദ്യോഗികപക്ഷം നീക്കം നടത്തുമ്പോഴാണ്‌ യെച്ചൂരി വി.എസിനുള്ള പിന്തുണ ആവര്‍ത്തിച്ചത്‌. വി.എസിനെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ല. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ വിജയം വി.എസിനും കൂടി അവകാശപ്പെട്ടതാണ്.

ബി.ജെ.പിയെക്കാൾ ഭേദം കോൺഗ്രസാണെന്നുണ്ടോ എന്ന ചോദ്യത്തിന് ആരാണ് ഭേദം എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മറുപടി. ബംഗാളിൽ തകർക്കപ്പെട്ട ജനാധിപത്യം പുന:സ്ഥാപിക്കുക, വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർണായക ദൗത്യമാണ്. മുന്നണി വിപുലീകരണം സംബന്ധിച്ച്‌ തീരുമാനിക്കേണ്ടതു സംസ്‌ഥാന കമ്മിറ്റിയാണ്‌. അവിടെ എടുക്കുന്ന തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കുകയാണു പാര്‍ട്ടി രീതിയെന്നും അദ്ദേഹം പറഞ്ഞു.

Read More >>