ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആകണമെന്നില്ലന്നത് സിപിഐ യുടെ അഭിപ്രായം: അച്യുതാനന്ദന്‍

കോട്ടയം: ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആകണമെന്നില്ലന്നത് സിപിഐ യുടെ മാത്രം അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്തന്‍. അഭിപ്രായം...

ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആകണമെന്നില്ലന്നത് സിപിഐ യുടെ അഭിപ്രായം: അച്യുതാനന്ദന്‍

achuthananthan

കോട്ടയം: ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആകണമെന്നില്ലന്നത് സിപിഐ യുടെ മാത്രം അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്തന്‍. അഭിപ്രായം പറഞ്ഞെവരെല്ലാം സി പി ഐ നേതാക്കള്‍ മാത്രമാണ്, അത് കൊണ്ട് തന്നെ അത് അവരുടെ മാത്രം അഭിപ്രായം ആയി കണ്ടാല്‍ മതിയെന്നും വി എസ് പ്രതികരിച്ചു.

സിപിഎമ്മിന്‍റെ ജാഥ പിണറായി വിജയന്‍ നയിക്കുന്നത് കൊണ്ട് അദ്ദേഹം മുഖിമന്ത്രിയാകുമെന്ന സന്ദേശം നല്‍കുന്നില്ല എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞിരുന്നു. ഇതിനോടാണ് വി എസ് പ്രതിക്കരിച്ചത്. കേരളത്തിലെ പാര്‍ട്ടിയും എല്‍ഡിഎഫും ഇക്കാര്യത്തില്‍ തീരുമാനം എടുകുമെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.

Read More >>