പാറ്റൂര്‍ ഭൂമി കൈയേറ്റത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണം : വിഎസ് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി രൈയേറ്റത്തിനു വിഴിവിട്ട ഒത്താശ ചെയ്തതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു...

പാറ്റൂര്‍ ഭൂമി കൈയേറ്റത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണം : വിഎസ് വിജിലന്‍സ് കോടതിയില്‍

achuthananthan

തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി രൈയേറ്റത്തിനു വിഴിവിട്ട ഒത്താശ ചെയ്തതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിഎസ് കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകകരിച്ച കോടതി ഡിസംബര്‍ 30ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഒന്നാംപ്രതി ആക്കണമെന്നാണ് വിഎസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.


മുഖ്യമന്ത്രിയടക്കം ആറ് പേരെ പ്രതി ചേര്‍ത്താണ് ഹര്‍ജി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനും മുഖ്യമന്ത്രിക്കും നേരിട്ട് ഇടപാടില്‍ പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അടുത്തമാസം 30ന് കോടതി കേസ് പരിഗണിക്കും.

തിരുവനന്തപുരം പാറ്റൂരില്‍ വാട്ടര്‍ അഥോറിറ്റിയുടെ സര്‍ക്കാര്‍ പുറമ്പോക്ക് ഭുമി കൈയേറി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് ആരോപണം. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അനാവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.

Read More >>