ക്ഷേത്രത്തിന്‍റെ ഊട്ടുപുര സമര്‍പ്പണത്തിന് വി.എസ്. അച്യുതാനന്ദന്‍ എത്തുന്നു

ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമായി തൃശൂരിന്‍റെ മലയോര മേഖയോട് ചേര്‍ന്നുകിടക്കുന്ന തൃക്കൂര്‍...

ക്ഷേത്രത്തിന്‍റെ ഊട്ടുപുര സമര്‍പ്പണത്തിന് വി.എസ്. അച്യുതാനന്ദന്‍ എത്തുന്നു

V.S-Achutnandan_3_0_3

ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമായി തൃശൂരിന്‍റെ മലയോര മേഖയോട് ചേര്‍ന്നുകിടക്കുന്ന തൃക്കൂര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിന്‍റെ ഊട്ടുപുര സമര്‍പ്പണത്തിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എത്തുന്നു.സംസ്ഥാനത്ത് ബിജെപി സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ സിപി(ഐ)എം പലവഴിക്ക് ശ്രമിക്കുന്നു എന്ന സ്തിഥികരണമില്ലാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ ഇടയിലാണ് വിഎസ് എത്തുന്നത്.


അടുത്തമാസം നാലിന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് ചടങ്ങ്. തൃശൂര്‍ മതിക്കുന്ന് ഭഗവതീ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. സമര്‍പ്പണ ചടങ്ങിന് സംഘാടകരുടെ മനസ്സിലുണ്ടായിരുന്നത് ആഭ്യന്തര മന്ത്രിയും ദേവസ്വം മന്ത്രിയുമായിരുന്നു എങ്കിലും മുമ്പ് നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഉള്ളതിനാല്‍ ഇരുവരും വരില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദനുമായി ബന്ധപ്പെടുന്നത്. ഊട്ടുപുര സമര്‍പ്പണത്തിന് അദ്ദേഹം സമ്മതമറിയിച്ചു.

പാര്‍ട്ടിയുടെ നയങ്ങളെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ സജീവ ചര്‍ച്ചയായി മാറുമ്പോള്‍ നടക്കുന്ന  വിഎസ്സിന്റെ ഈ ക്ഷേത്ര സന്ദര്‍ശനവും വലിയ വാര്‍ത്തയായി മാറുകയാണ്.

Read More >>