എൻഡോസൾഫാൻ വിഷയം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വി.എസ് നിരാഹാരത്തിന്

തിരുവനന്തപുരം:  എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനുവരി 26 ന്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വി എസ് അച്ചുതാനന്തന...

എൻഡോസൾഫാൻ വിഷയം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വി.എസ് നിരാഹാരത്തിന്achuthananthanതിരുവനന്തപുരം:  എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനുവരി 26 ന്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വി എസ് അച്ചുതാനന്തന്‍  നിരാഹാര സമരമാരംഭിക്കുന്നു. 2014ൽ നടന്ന ചർച്ചകൾക്കൊടുവിൽ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമര സമിതി നേതാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയിട്ടില്ല.  ഈ സാഹചര്യത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചു സംയുക്ത സമരസമിതി നിരാഹാര സമരവുമായ് രംഗത്ത് വരുന്നതും അതിനു വി എസ് അച്ചുതനന്തന്‍ നേതൃത്വം നല്‍കുന്നതും.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടത് വാഗ്ദാനങ്ങൾ അല്ല, നടപ്പിലാക്കാവുന്ന കൈതാങ്ങലുകളാണ് .ദുരിതബാധിതരെ സംരക്ഷിക്കവർ ഏവരും രാഷ്ട്രീയ ഭേദമെന്യേ മുന്നിട്ടിറങ്ങണം എന്നും വി.എസ് ആവശ്യപ്പെട്ടു.

ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു നടത്തുക  എന്ന കല്‍ക്കട്ടാ  പ്ലീനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് വി എസ് ന്‍റെ ഈ നീക്കം.  കഴിഞ്ഞ കുറച്ചു കാലമായ് സിപിഎം ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നില്ല  എന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. മുന്നാറിലെ പെണ്‍ബിള സമരം പോലും സി പി എം നേരിട്ട് നടത്തേണ്ടിയിരുന്നതാണ് എന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ്  എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തില്‍ വി എസ് ഇടപെടുന്നത് .  

Read More >>