വെളളാപ്പളളിയുടെ  കേസില്‍ കോടതി അധികാരപരിധി ലംഘിച്ചു: വിഎം സുധീരന്‍

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ  കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാ...

വെളളാപ്പളളിയുടെ  കേസില്‍ കോടതി അധികാരപരിധി ലംഘിച്ചു: വിഎം സുധീരന്‍

sudheeran_2

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ  കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്ത്. വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ പ്രോസിക്യൂഷന്‍ കേസിന്റെ മെറിറ്റിനെ സംബന്ധിച്ചുള്ള ഹൈക്കോടതി പരാമര്‍ശം തികച്ചും തെറ്റും അനവസരത്തിലുള്ളതും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച കോടതിയുടെ അധികാരപരിധി ലംഘിച്ച് കൊണ്ടുള്ളതുമാണെന്നും വിഎം സുധീരന്‍ പറഞ്ഞു. കേസ് ഡയറി പരിശോധിക്കാരെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ച് കോടതി കേസിലെ വിലയിരുത്തി. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുധീരന്‍ പ്രതികരിച്ചു.

വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ പ്രോസിക്യൂഷന്‍ കേസിന്റെ മെറിറ്റിനെ സംബന്ധിച്ചുള്ള ഹൈക്കോടതി ...

Posted by VM Sudheeran on Wednesday, December 23, 2015

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 10 ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. പ്രസംഗം സര്‍ക്കാര്‍ നയങ്ങളോടുള്ള വിമര്‍ശനമാണെന്ന് കോടതി നിരീക്ഷിച്ചു. ഹാജരാകുന്ന അന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പി ഭവദാസനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ആലുവയില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്

Read More >>