വിഴിഞ്ഞം : നിര്‍മാണോദ്ഘടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല...

വിഴിഞ്ഞം : നിര്‍മാണോദ്ഘടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

vizhinjam port

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജംക്ഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥി ആയിരുന്നു. മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയും മകനും അദാനി പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയും ഉള്‍െപ്പടെ അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ കഴിഞ്ഞ ദിവസംതന്നെ തലസ്ഥാനത്തെത്തിയിരുന്നു. രാജഭരണകാലത്ത് വിഭാവനംചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. അദാനി പോര്‍ട്‌സിന് 40 വര്‍ഷത്തേക്ക് തുറമുഖം നിര്‍മിച്ചുനടത്താനാണ് കരാര്‍.


ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും മറ്റു മന്ത്രിമാരും പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍, അദ്ദേഹവും പങ്കെടുത്തില്ല. അദാനി ഗ്രൂപ്പിന്റെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകമ്പനിയുടെയും പ്രതിനിധികളാണ് അദ്ദേഹത്തെ ക്ഷണിച്ചത്. തുറമുഖപദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. നിസഹകരണം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.

തുറമുഖം സ്ഥാപിക്കാന്‍ അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളെ സിപിഎം എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുകയും തുറമുഖം അദാനിയുടെ ഉടമസ്ഥതയിലാവുകയും ചെയ്യുന്നതിനെയാണ് സിപിഎം വിമര്‍ശിച്ചത്. കരാര്‍ ഒപ്പിടുന്ന ചടങ്ങിലും പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ഈ എതിര്‍പ്പ് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിക്കും തുറമുഖമന്ത്രി കെ.ബാബു ഉള്‍െപ്പടെയുള്ള മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങളുയര്‍ന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് പ്രതിപക്ഷം.

Read More >>