നടി വിദ്യാ ബാലന്‍ ആശുപത്രിയില്‍

മുംബൈ : നടി വിദ്യ ബാലനെ കിഡ്നി സ്റ്റോണ്‍ മൂലമുള്ള കടുത്ത വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സിദ്ഥാര്‍ഥ് റോയ് കപൂറിനൊപ്പം...

നടി വിദ്യാ ബാലന്‍ ആശുപത്രിയില്‍

vidya-balan-hot

മുംബൈ : നടി വിദ്യ ബാലനെ കിഡ്നി സ്റ്റോണ്‍ മൂലമുള്ള കടുത്ത വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സിദ്ഥാര്‍ഥ് റോയ് കപൂറിനൊപ്പം പുതുവത്സാരാഘോഷങ്ങള്‍ക്കു വിദേശത്തേക്കു പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദ്യാ ബാലന്‍ യാത്ര റദ്ദാക്കി ചികിത്സ തേടി .

പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് വിദ്യയ്ക്കു കടുത്ത പുറംവേദനയുണ്ടായത്. വിമാനത്താവളത്തിലുള്ള ക്ലിനിക്കില്‍ അടിയന്തര വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. വിദ്യാ ബാലന്‍ ഇപ്പോള്‍ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ധ ചികിത്സയില്‍ അവര്‍ സുഖം പ്രാപിച്ചുവരുന്നതായി വക്താവ് അറിയിച്ചു