തൊട്ടാല്‍ പൊള്ളുന്ന നിരക്ക്; ആര്‍ക്കും വേണ്ടാത്ത സുവിധ ട്രെയിന്‍

രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച ബെംഗലുരു - കൊച്ചുവേളി സുവിധ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ആളില്ല. സീസണ്‍ സമയം ആയിരുന്നിട്ടും ഈ...

തൊട്ടാല്‍ പൊള്ളുന്ന നിരക്ക്; ആര്‍ക്കും വേണ്ടാത്ത സുവിധ ട്രെയിന്‍

suvidha46766

രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച ബെംഗലുരു - കൊച്ചുവേളി സുവിധ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ആളില്ല. സീസണ്‍ സമയം ആയിരുന്നിട്ടും ഈ ട്രെയിനിലെ വിമാനയാത്രയോട് മത്സരിക്കുന്ന ടിക്കറ്റ് നിരക്കാണ് കയറാന്‍ യാത്രക്കാര്‍ ഇല്ലാത്തതിന്റെ പ്രധാന കാരണം.

ഏറ്റവും ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു കൊച്ചുവേളിയിലെത്തണമെങ്കില്‍ ആറായിരത്തിലേറെ രൂപ കൊടുക്കണം. ഇത് വിമാനയാത്രയെക്കാള്‍ ചിലവേറിയതാണ്. തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റിന് എല്ലാ ചിലവും കഴിച്ച് നോക്കിയാല്‍ പോലും ഇത്രയും രൂപയാകില്ല.

ബെംഗലുരുവില്‍ നിന്ന് എറണാകുളത്തേക്ക്സാധാരണ സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക്  370 രൂപയാണ്. പക്ഷെ സുവിധയില്‍ ഇത് 1400രൂപയാണ്. തേര്‍ഡ് ക്ലാസ് എസിയില്‍ 3400 രൂപയും. 

പതിവു ട്രെയിനുകളിലെ തത്ക്കാൽ ടിക്കറ്റുകൾ പെട്ടെന്നു തീർന്നതോടെ നിരക്കു കാര്യമാക്കാതെ സുവിധ ടിക്കറ്റിനും ആവശ്യക്കാർ വർധിച്ചു വരുന്നുണ്ട് എന്നും കണക്കുകള്‍ സൂച്ചിപിക്കുന്നു.