വെളളാപ്പള്ളി നടേശനും കുമ്മനം രാജശേഖരനും ചര്‍ച്ച നടത്തി

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്...

വെളളാപ്പള്ളി നടേശനും കുമ്മനം രാജശേഖരനും ചര്‍ച്ച നടത്തി

kummanam-1

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി ചര്‍ച്ച നടത്തി.

വ്യക്തികളെ തേജോവധം ചെയ്യുന്ന പുതിയ രാഷ്ട്രീയ ശൈലിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.തനിക്ക് എതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി നടേശനുമായി പണ്ടേയുള്ള അടുപ്പം ഇപ്പോള്‍ കൂടുതല്‍ വര്‍ദ്ധിച്ചു എന്നും കൂട്ടി ചേര്‍ത്തു.


കാഷായ വസ്ത്രം ധരിക്കാത്ത സന്യാസി ശ്രേഷ്ഠനാണ് കുമ്മനമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

എസ്എന്‍ഡിപി യോഗവുമായി കൂടുതല്‍ ചര്‍ച്ചകള്‍ ബിജെപി നടത്തും. പുതിയ കൂട്ടുകെട്ട് ഒരു മതത്തിനും എതിരല്ല, സാമൂഹ്യനീതി എല്ലാ സമുദായത്തിനും നല്‍കണം എന്ന ആവശ്യം മാത്രമേ ഉള്ളു. കൂപ്പുകൈ ചിഹ്നം അനുവദിച്ചില്ലെങ്കില്‍ കൊടിയില്‍ കൂപ്പ് കൈ വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ധര്‍മ ജന സേനയുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തി ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുന്നണിയുടെ ഘടന അടക്കമുള്ളവയില്‍ ഇത്തരത്തില്‍ തീരുമാനം ഉണ്ടാവുമെന്നും ചര്‍ച്ചയ്ക്കുശേഷം നേതാക്കള്‍ പറഞ്ഞു.

Read More >>