വെള്ളാപ്പള്ളിയുടേത് കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രസംഗം : വി.എം സുധീരന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ വീണ്ടും രംഗത്ത്. ആലുവയില്‍ നടത്തിയ പ്രസംഗം...

വെള്ളാപ്പള്ളിയുടേത് കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രസംഗം : വി.എം സുധീരന്‍

VM-Sudheeran-Full-00990

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ വീണ്ടും രംഗത്ത്. ആലുവയില്‍ നടത്തിയ പ്രസംഗം കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രസംഗം തന്നെയെന്ന് സുധീരന്‍ ആരോപിക്കുന്നു.

താൻ വേട്ടയാടുന്നു എന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണെന്ന് എന്നും വെള്ളാപ്പള്ളിയുടെ നയങ്ങളോടുള്ള വിയോജിപ്പ് മാത്രമാണ് താന്‍ പ്രകടിപ്പിക്കുന്നത് എന്നും  ഇന്ദിരാഭവനിൽ സേവാദൾ 92-ാം സ്ഥാപക വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.

ജനവിഭാഗങ്ങളെ വര്‍ഗീയ വിഭജനത്തിലേക്ക് നയിക്കുകയെന്ന ഗുഢമായ ലക്ഷ്യത്തോടെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. എസ്എന്‍ഡിപിയുടെ തണലില്‍ നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്ക് കഴിയില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>