വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; പ്രസംഗത്തില്‍  എന്താണ് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ  ആലുവയില്‍ വെച്ച് മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ എസ്എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള...

വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; പ്രസംഗത്തില്‍  എന്താണ് തെറ്റെന്ന് ഹൈക്കോടതിvellappalli nadeshan

കൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ  ആലുവയില്‍ വെച്ച് മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ എസ്എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി  മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി 10 നു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ഹൈകോടതി വെള്ളാപ്പള്ളിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്.

കേസ് പരിഗണിക്കവേ വെള്ളാപ്പള്ളിയുടെ  പ്രസംഗത്തിന്‍റെ സിഡി കണ്ട ശേഷം  പ്രസംഗത്തില്‍  എന്താണ് തെറ്റെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനോടാണ് ഹൈക്കോടതി ചോദിച്ചത്.  സര്‍ക്കാരിനെ അല്ലെ വെള്ളാപ്പള്ളി വിമര്‍ശിച്ചതെന്നും കോടതി ചോദിച്ചു.

Read More >>