അണ്ടര്‍ 19 ലോകകപ്പ്‌; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പര നേടിയ ടീമില്‍ നിന്നാണ് കൂടുതല്‍...

അണ്ടര്‍ 19 ലോകകപ്പ്‌; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ICC-Under-19-World-Cup-2016-Bangladesh-Live

അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പര നേടിയ ടീമില്‍ നിന്നാണ് കൂടുതല്‍ പേരും. ജാര്‍ഖണ്ഡ്‌ താരം ഇഷാന്‍ കിഷന്‍ ടീമിനെ നയിക്കും. ഡല്‍ഹിയുടെ റിഷാബ്‌ പന്ത്‌ ആണ്‌ ഉപനായകന്‍.

പന്ത്രണ്ടംഗ ടീമിനെയാണ്‌ ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്‌. ടീമില്‍ മലയാളി താരങ്ങളാരും ഇടംപിടിച്ചില്ല. ജനുവരി 22 മുതല്‍ ഫെബ്രവരി 14 വരെ ബംഗ്ലാദേശില്‍ വച്ചാണ്‌ അണ്ടര്‍19 ലോകകപ്പ്‌ നടക്കുന്നത്‌. 10 ഐസിസി സ്‌ഥിരാംഗങ്ങളും ആറ്‌ മറ്റ്‌ രാഷ്ര്‌ടങ്ങളും ഉള്‍പ്പെടെ 16 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. നാല്‌ ടീമുകള്‍ വീതമുള്ള നാല്‌ ഗ്രൂപ്പുകളാണ്‌ ലോകകപ്പിനുള്ളത്‌.


ഓസ്‌ട്രേലിയ, നേപ്പാള്‍, ന്യൂസിലന്‍ഡ്‌ എന്നിവരുള്‍പ്പെടുന്ന ഡി ഗ്രൂപ്പിലാണ്‌ ഇന്ത്യ. ജനവരി 28ന്‌ ഓസീസുമായിട്ടാണ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ദക്ഷിണാഫ്രിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇന്ത്യ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ടീമെന്ന റെക്കോഡ് ഓസ്‌ട്രേലിയക്കും ഇന്ത്യക്കുമാണ്.

ടീം: ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), റിഷാബ് പന്ത് (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, സര്‍ഫറാസ് ഖാന്‍, അമന്‍ദീപ് ഖരെ, അന്‍മോള്‍ പ്രീത് സിങ്, അര്‍മാന്‍ ജാഫര്‍, റിക്കി ഭുയ്, മായങ്ക് ദാഗര്‍, സീഷാന്‍ അന്‍സാര്‍, മഹിപാല്‍ ലോര്‍മോര്‍, ആവേശ് ഖാന്‍.

Read More >>