കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് ഘടക കക്ഷികള്‍

തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്നും മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിൽ യു.ഡി.എഫ് ഘടക...

കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്ന് ഘടക കക്ഷികള്‍

12821925-1

തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്നും മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിൽ യു.ഡി.എഫ് ഘടക കക്ഷികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ എന്നിവരാണ് ഘടക കക്ഷി നേതാക്കളുമായി ചർച്ച നടത്തിയത്.

അർഹമായ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നൽകണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോൾ സീറ്റ് കൂട്ടി നൽകണമെന്ന് ജേക്കബ്ബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മുസ്ലീം ലീഗ് മുന്നറിയിപ്പ് നൽകി. ജില്ലാ തലങ്ങളിൽ മുന്നണിക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണമണെന്ന് ആർ.എസ്.പിയും ആവശ്യപ്പെട്ടു.


ഇതിനിടയില്‍ ഇന്ന്‌ കോട്ടയത്തെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിക്കു മുമ്പിൽ ഘടകകക്ഷി നേതാക്കൾ  മുന്നണി സംബന്ധിയായ കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌  കോൺഗ്രസ്‌ അധ്യക്ഷ ഇന്ന് കോട്ടയത്ത്‌ എത്തുന്നത്‌.  ഉച്ചക്ക്‌ 12ന്‌ നാട്ടകം ഗസ്റ്റുഗൗസിലെത്തുന്ന സോണിയാ ഗാന്ധി 2.30നാണ്‌ പാമ്പാടിക്കു പോകുക. ഇതിനിടയിലുള്ള സമയത്താണ്‌ ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്‌.