ഫേസ്ബുക്കിന്‍റെ ഫ്രീബേസിക്സ് ഇന്ത്യയില്‍ വേണ്ട; ട്രായി നിയന്ത്രണം ഏര്‍പ്പെടുത്തി

ഫേസ്ബുക്കിന്റെ ‘ഫ്രീ ബേസിക്‌സ്’ ഇന്ത്യയില്‍ വിലക്ക്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഫ്രീ ബേസിക്‌സ് പദ്ധതി കഴിഞ്ഞ...

ഫേസ്ബുക്കിന്‍റെ ഫ്രീബേസിക്സ് ഇന്ത്യയില്‍ വേണ്ട; ട്രായി നിയന്ത്രണം ഏര്‍പ്പെടുത്തി

free-basics

ഫേസ്ബുക്കിന്റെ ‘ഫ്രീ ബേസിക്‌സ്’ ഇന്ത്യയില്‍ വിലക്ക്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഫ്രീ ബേസിക്‌സ് പദ്ധതി കഴിഞ്ഞ ഒരാഴ്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഫ്രീ ബേസിക്‌സ് പദ്ധതി അപകടത്തില്‍ ആണെന്നും എല്ലാവരുടെയും പിന്തുണ ആവശ്യം ആണെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഉപയോക്താക്കളെ കൊണ്ട് ട്രായിക്ക് (TRAI) കത്ത് എഴുതിപ്പിക്കുന്ന രീതി തുടരുന്നതിന്റെ ഇടയിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)  ‘ഫ്രീ ബേസിക്‌സ്’ ഇന്ത്യയില്‍ ആരംഭിക്കുന്നതില്‍ നിന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ വിലക്കിയിരിക്കുന്നത്.


ചില സൈറ്റുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന ഫേസ്ബുക്ക് പദ്ധതിയില്‍ പല വെബ്‌സൈറ്റുകള്‍ക്കും സേവനത്തിന് പണം ഈടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം മുന്‍ നിര്‍ത്തിയാണ് ഈ വിലക്ക്. ഫ്രീബേസിക്‌സ് ഇന്റര്‍നെറ്റ് സമത്വത്തിന് ഭീഷണിയാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമാകും ട്രായി അടുത്ത തീരുമാനമെടുക്കുക.

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഒര്‍ഗിന്റെ (internet.org) പുതിയ പതിപ്പായ ഫ്രീ ബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളാണ് റിലയന്‍സ്.  .

ഇന്ത്യയിലെ 130 മില്ല്യണ്‍ വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പറ്റിക്കാനുള്ള നീക്കമാണ് ‘ഫ്രീ ബേസ്‌ക്‌സ്’ ക്യംപെയിനെന്ന് സേവ് ദ ഇന്റര്‍നെറ്റ് സംഘം ചൂണ്ടികാട്ടുന്നു.

Read More >>