പെഷവാര്‍ സ്കൂള്‍ ആക്രമണം : നാല് ഭീകരരെ തൂക്കിലേറ്റി
| Updated On: 2015-12-02T19:46:03+05:30 | Location :
ഇസ്ലാമാബാദ് : പെഷവാര്‍ സ്കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലു ഭീകരരെ പാകിസ്താന് തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന്...
ഇസ്ലാമാബാദ് : പെഷവാര്‍ സ്കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലു ഭീകരരെ പാകിസ്താന് തൂക്കിലേറ്റി. കോഹാട്ട് ജയിലിലാണ് താലിബാന് തീവ്രവാദികളുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 150 ലേറെപ്പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൗലവി അബ്ദുസ്സലാം, ഹസ്രത്ത് അലി, മുജീബുര്‍ റഹ്മാന്, യഹ്യ എന്ന സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. തിങ്കളാഴ്ച സൈന്യം നാല് തീവ്രവാദികള്‍ക്കും എതിരെ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നാലുപേര്‍ക്കും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 നാണ് താലിബാന് തീവ്രവാദികള്‍ പെഷവാറിലെ സൈനിക സ്കൂളിനുനേരെ ആക്രമണം നടത്തിയത്. രാജ്യത്തു നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികള്‍ ആയിരുന്നു. സംഭവത്തിനുശേഷം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന് നിര്‍ബന്ധിതരായി. വധശിക്ഷ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ആറു വര്‍ഷത്തിനുശേഷം പാകിസ്താനു പിന്‍വലിക്കേണ്ടിവന്നു.