രവീന്ദ്രനാഥ ടാഗോറിന്‍റെ “സ്‌ട്രേ ബേഡ്‌സ്”- വിവര്‍ത്തനം, ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു

ചൈനീസ് കാവ്യാസ്വാദകര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ കൃതിയാണ് ടാഗോറിന്റെ സ്‌ട്രേ ബേഡ്സ്

രവീന്ദ്രനാഥ ടാഗോറിന്‍റെ “സ്‌ട്രേ ബേഡ്‌സ്”- വിവര്‍ത്തനം, ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു

rabindra_650_050714014035ബീജിംഗ് : രവീന്ദ്രനാഥ ടാഗോറിന്റെ “സ്‌ട്രേ ബേഡ്‌സ്”  കൃതിയുടെ വിവാദപരിഭാഷ ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു. പ്രശസ്ത പരിഭാഷകന്‍ ഫെങ് താങിന്റെ പുതിയ വിവര്‍ത്തനമാണ് പിന്‍വലിച്ചിരിക്കുന്നത്. നിരൂപകരില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി.

കൃതിയില്‍ ടാഗോര്‍ പരാമര്‍ശിച്ച പല കാര്യങ്ങളും ഫെങ് വിവര്‍ത്തനത്തില്‍ തെറ്റായാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. ടാഗോറിനെ നിന്ദിക്കുന്ന രീതിയിലാണ് ഫെങിന്റെ വിവര്‍ത്തമെന്നാണ് ചൈനീസ് സാഹിത്യവിമര്‍ശകര്‍ വിലയിരുത്തുന്നത്. പുതിയ പരിഭാഷ വിവാദമായ പശ്ചാത്തലത്തില്‍ പിന്‍വലിക്കുകയാണെന്ന് സെജിയാങ് വെന്‍സി പബ്ലിഷിംഗ് ഹൗസ് അറിയിച്ചു.പുസ്തക മേളകളില്‍ നിന്നും, സൈറ്റുകളില്‍ നിന്നും പുസ്തകം പിന്‍വലിക്കുന്നതോടൊപ്പം വിറ്റഴിച്ചവ തിരിച്ചു വിളിക്കുമെന്നും പ്രസാധകര്‍ അറിയിച്ചു.


ടാഗോറിന്റെ കൃതി യാന്ത്രികമായി പരിഭാഷപ്പെടുത്തുന്നതിനു പകരം തന്റേതായ രീതി പ്രയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണങ്ങള്‍ക്ക് ഫെങ് താങ് നല്‍കുന്ന വിശദീകരണം.

നൊബേല്‍ സമ്മാന ജേതാവായ ടാഗോര്‍ ചൈനീസ് ആസ്വാദകര്‍ക്കും പ്രിയപ്പെട്ട വ്യക്തിയാണ്. ചൈനീസ് കാവ്യാസ്വാദകര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ കൃതിയാണ് ടാഗോറിന്റെ സ്‌ട്രേ ബേഡ്സ്

Read More >>