സ്റ്റാര്‍ട്ട്‌ അപ്പ് ഇന്ത്യ പദ്ധതിക്ക് ജനുവരി 15ന് തുടക്കം

ഉല്‍പാദന, സേവന, കാര്‍ഷിക മേഖലകളിലടക്കം നവീന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി ജനുവരി...

സ്റ്റാര്‍ട്ട്‌ അപ്പ് ഇന്ത്യ പദ്ധതിക്ക് ജനുവരി 15ന് തുടക്കംair_647_072615082014

ഉല്‍പാദന, സേവന, കാര്‍ഷിക മേഖലകളിലടക്കം നവീന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി ജനുവരി 16ന് ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്ത് പരിപാടിയിലൂടെയാണ് യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതികള്‍ക്ക് അടുത്തമാസം തുടക്കമിടുമെന്ന വിവരം അറിയിച്ചത്.

ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഡി മന്‍ കി ബാത്തിന്റെ പതിനഞ്ചാം പതിപ്പ് ആരംഭിച്ചത്. വൈവിദ്ധ്യം നിറഞ്ഞ ഇന്ത്യയില്‍ നിരവധി ആഘോഷങ്ങളുണ്ട്. നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വൃത്തിയാണ് പ്രധാനം, അത് രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്ത് പ്രതിഫലിപ്പിക്കും. റിപ്പബ്ലിക് ദിനത്തില്‍ പ്രമുഖരുടെ സ്മാരകങ്ങളും പരിസരങ്ങളും വൃത്തിയാക്കാന്‍ ശ്രമിക്കാം.

ഐഐടി, ഐഐഎം, കേന്ദ്രയൂണിവേഴ്‌സിറ്റി, എന്‍ഐടി എന്നിവിടങ്ങളിലുള്ള യുവജനങ്ങളെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ പങ്കാളികളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവര സാങ്കേതിക രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ളതു മാത്രമാണ് ഇത്തരം പദ്ധതികളെന്ന ചിന്ത ഉപേക്ഷിക്കണമെന്നും നവീനമായ പുതിയ കണ്ടുപിടുത്തങ്ങളും സംരംഭങ്ങളുമെല്ലാം സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ഭാഗമാകുമെന്നും മോദി പറഞ്ഞു.

തൊഴിലെടുക്കുന്ന ഒരു ദരിദ്രനായ വ്യക്തിയുടെ ശാരീരിക അധ്വാനത്തെ ലഘൂകരിക്കാന്‍ യുവാക്കള്‍ ഒരു കണ്ടെത്തല്‍ നടത്തിയാല്‍ അത് സ്റ്റാര്‍ട്ട് അപ്പായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനനന്ദന്റെ ജന്മദിനമായ ജനുവരി 12 , 1995 മുതല്‍ ദേശീയ യുവജനോത്സവം ആയാണ് ആഘോഷിക്കുന്നത്. ഇത്തവണ ഛത്തീസ്ഗഡില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും യുവാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Read More >>