മിറേയ ലാലാഗുന റോയോ; ആദ്യം മിസ്‌ സ്പെയിന്‍, ഇനി മിസ്‌ വേള്‍ഡ്

ഇത്തവണത്തെ ലോകസുന്ദരി പട്ടം സ്‌പെയിനിന്റെ മിറേയ ലാലാഗുന റോയോക്ക്‌ സ്വന്തം . ചൈനയിലെ സാന്‍യയിലെ ഗ്രാന്‍ഡ് തിയറ്ററില്‍ നടന്ന മത്സരത്തില്‍ 144...

മിറേയ ലാലാഗുന റോയോ; ആദ്യം മിസ്‌ സ്പെയിന്‍, ഇനി മിസ്‌ വേള്‍ഡ്

new

ഇത്തവണത്തെ ലോകസുന്ദരി പട്ടം സ്‌പെയിനിന്റെ മിറേയ ലാലാഗുന റോയോക്ക്‌ സ്വന്തം . ചൈനയിലെ സാന്‍യയിലെ ഗ്രാന്‍ഡ് തിയറ്ററില്‍ നടന്ന മത്സരത്തില്‍ 144 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് സ്‌പെയിനിന്റെ 23കാരിയായ മിറേയ ലാലാഗുന റോയോ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. ലോകസുന്ദരിയാകുന്ന ആദ്യ സ്പാനിഷുകാരിയെന്ന റെക്കോര്‍ഡും ഇതോടെ മിറേയയുടെ പേരിലായി.

കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ദക്ഷിണാഫ്രിക്കയുടെ ജോളിന്‍ സ്‌ട്രോസ്, മിറേയയെ കിരീടമണിയിച്ചു. മിസ് റഷ്യ  സോഫിയ നികിത്ചുകാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.  ഇന്തൊനീഷ്യയുടെ മറിയ ഹാര്‍ഫാന്‍തി മൂന്നാം സ്ഥാനത്തെത്തി.

ബാര്‍സലോണ സ്വദേശിനിയായ മോഡലാണ് മിറേയ ലാലഗു റോയോ. ഫാര്‍മ്മക്കോളജി ബിരുദധാരിയായ മരിയ ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദത്തിനായി തയ്യാറെടുക്കുകയാണ്.

മത്സരത്തിനുണ്ടായിരുന്ന മിസ് ഇന്ത്യ, അദിതി ആര്യയ്ക്ക് അവസാന 20ല്‍ പോലും ഇടം കണ്ടെത്താനായില്ല. അതേസമയം, പീപ്പിള്‍സ് ചോയ്‌സ് വിഭാഗത്തില്‍ ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ അദിതി എത്തിയിരുന്നു.