ഓപ്പണര്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക

ന്യൂഡല്‍ഹി: ഇന്ത്യയുയര്‍ത്തിയ നാന്നൂറ്റി എണ്‍പത്തിയൊന്നു റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍...

ഓപ്പണര്‍ നഷ്ടമായി ദക്ഷിണാഫ്രിക്കvirat-kohli_2711bcci_750-75

ന്യൂഡല്‍ഹി: ഇന്ത്യയുയര്‍ത്തിയ നാന്നൂറ്റി എണ്‍പത്തിയൊന്നു റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. അഞ്ചു റണ്‍സിനു ഒരു വിക്കറ്റെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ നാലാം ദിനത്തില്‍ സൗത്താഫ്രിക്കക്ക് ഓപ്പണര്‍ ഡീന്‍ എല്‍ഗറിന്‍റെ വിക്കറ്റാണ് നഷ്ടമായത്. അശ്വിനാണ് ഇന്ത്യക്ക് നിര്‍ണ്ണായക സമയത്ത് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്.

നേരെത്തെ ലീഡ് ഉയര്‍ത്താനായി കളത്തിലിറങ്ങിയ ഇന്ത്യക്ക് വേണ്ടി അജിന്‍ക്യാ രഹാനെ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി. രണ്ടു ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ. 206 പന്തുകള്‍ നേരിട്ട്, മൂന്നു തവണ നിലംതൊടാതെയും എട്ടു തവണ നിലംതൊട്ടും അതിര്‍ത്തി കടത്തിയാണ് രഹനെ തന്‍റെ ആറാം സെഞ്ച്വറി നേടിയത്.


190ന് നാലെന്നെ നിലയില്‍ നാലം ദിനം കളത്തിലിറങ്ങിയ ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. തന്‍റെ തലേന്നത്തെ സ്കോറിലേക്ക് അഞ്ചു റണ്സ് ചേര്‍ത്ത കോഹ്ലിയെ കേയ്ല്‍ അബോറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. അതോടെ ഈ സീരീസിലെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനാണ് അന്ത്യമായത്.

രഹാനെ നൂറു കടന്ന ഉടനെ 267 നു അഞ്ചു വിക്കറ്റെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു എതിരാളികളെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

Read More >>