ശിവഗിരി തീര്‍ത്ഥാടനത്തിനു തുടക്കമായി; ഉത്ഘാടനം സോണിയാ ഗാന്ധി നിര്‍വഹിച്ചു.

തിരുവനന്തപുരം:  ശിവഗിരി മഠതിപതി സ്വാമി പ്രകാശാനന്ദ  പതാക ഉയര്‍ത്തിയാതോടെ എണ്‍പത്തി മൂന്നാമത്  ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി....

ശിവഗിരി തീര്‍ത്ഥാടനത്തിനു തുടക്കമായി; ഉത്ഘാടനം സോണിയാ ഗാന്ധി നിര്‍വഹിച്ചു.

sonia gandhi

തിരുവനന്തപുരം:  ശിവഗിരി മഠതിപതി സ്വാമി പ്രകാശാനന്ദ  പതാക ഉയര്‍ത്തിയാതോടെ എണ്‍പത്തി മൂന്നാമത്  ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച പൊതുസമ്മേളനം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ഉത്ഘാടനം ചെയ്തു. മതേതര മൂല്യങ്ങള്‍ പ്രചരിപ്പിച്ച ശ്രീ നാരായണ ഗുരു മതസംഘര്‍ഷങ്ങളില്‍ നിന്നും അകന്നു  നില്‍ക്കാനും സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ആഹ്വാനം ചെയ്തതെന്ന് സോണിയാ ഗാന്ധി സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും അടക്കുള്ള നേതാക്കള്‍ ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങളില്‍ നിന്നും സ്വാധീനിക്കപ്പെട്ടാണ് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സോണിയ  അനുസ്മരിച്ചു.


മുഖ്യമന്ത്രി ചടങ്ങിന് അദ്ധ്യക്ഷത വഹിചു. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളെ ഗുരുധര്‍മ്മശക്തി കൊണ്ട് നേരിടണമെന്നും അദേഹം പറഞ്ഞു മനുഷ്യനെ തമ്മില്‍ ഒരുമിപ്പിക്കാന്‍ ആണ് ഗുരു ശ്രമിച്ചത്‌. ഗുരുദര്‍ശനങ്ങള്‍ സ്കൂള്‍ പഠനത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞു. ഇത്തരം നടപടികള്‍ വരും വര്‍ഷങ്ങളിലും തുടരും. ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുന്നതിനു വേണ്ടി ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബിജെപി എസ്എന്‍ഡിപി നേതാക്കള്‍ ഒഴികെ സിപിഐ ദേശീയ സെക്രട്ടറി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് നേതാക്കള്‍ വേദിയില്‍ ഉണ്ടായിരുന്നു.

Read More >>