സോണിയ ഗാന്ധി ഇന്ന് കേരളത്തില്‍; ഒരുക്കങ്ങള്‍ പൂര്‍ണം

കോട്ടയം: സോണിയാ ഗാന്ധിയുടെ കോട്ടയം സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണം. കോണ്‍ഗ്രസ് ദേശിയ അധ്യക്ഷയായ സോണിയയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി...

സോണിയ ഗാന്ധി ഇന്ന് കേരളത്തില്‍; ഒരുക്കങ്ങള്‍ പൂര്‍ണം

sonia gandhi

കോട്ടയം: സോണിയാ ഗാന്ധിയുടെ കോട്ടയം സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണം. കോണ്‍ഗ്രസ് ദേശിയ അധ്യക്ഷയായ സോണിയയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിലും പരിസരങ്ങളിലും അതീവ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. സന്ദര്‍ശനത്തിന്റെ മുന്നോടിയായി പോലീസിന്റെയും പ്രത്യേക സുരക്ഷാ സേനയുടെയും ആഭിമുഖ്യത്തില്‍ ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി ഹെലികോപ്‌റ്ററും പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ എത്തിയിരുന്നു.


സോണിയ ഹെലികോപ്‌റ്ററില്‍ ഇറങ്ങുന്ന പോലീസ്‌ പരേഡ്‌ ഗ്രൗണ്ട്‌, യു.ഡി.എഫ്‌. നേതാക്കളുമായി ചര്‍ച്ച നടത്തുന്ന നാട്ടകം ഗസ്‌റ്റ്‌ ഹൗസ്‌, പാമ്പാടി ആര്‍.ഐ.ടി. എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. സന്ദര്‍ശക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ഇന്ന്‌ ഉച്ചകഴിഞ്ഞു മൂന്നിനു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിക്കും. കോളജ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നതിന്‌ സോണിയാ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട്‌ ഇന്നു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.

ഇന്ന് തന്നെ സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായും കോണ്‍ഗ്രസ്‌ നേതാക്കളുമായും ചര്‍ച്ച നടത്തും.

Read More >>