ബിജു രാധാകൃഷ്ണന്റെ ആരോപണം : സിഡി തേടി സോളാര്‍ കമ്മീഷന്റെ സംഘം യാത്രതുടങ്ങി

കൊച്ചി : ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് തെളിവുതേടി സോളാര്‍ കമ്മീഷന്റെ പ്രത്യേകസംഘം യാത്രതുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരും...

ബിജു രാധാകൃഷ്ണന്റെ ആരോപണം : സിഡി തേടി സോളാര്‍ കമ്മീഷന്റെ സംഘം യാത്രതുടങ്ങി

oommen chandy vs biju radhakrishnan

കൊച്ചി : ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് തെളിവുതേടി സോളാര്‍ കമ്മീഷന്റെ പ്രത്യേകസംഘം യാത്രതുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരും അടക്കമുള്ളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ പൊലീസ് സംഘം പുറപ്പെട്ടു.
സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് സിഡി പിടിച്ചെടുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും സോളാര്‍ കമ്മീഷന്‍ അഭിഭാഷകനും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ട ആറംഗ സംഘമാണു യാത്ര പുറപ്പെട്ടത്. കേരളത്തിനു പുറത്തേക്കാണ് യാത്രയെന്നാണ് സൂചന. കോയമ്പത്തൂരിലേക്കാണ് സംഘം പോകുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.


തെളിവുകള്‍ ഉള്‍പ്പെട്ട മൂന്ന് സിഡി തന്റെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനെ ഇന്ന് അറിയിച്ചത്. ഒരു സിഡി വിദേശത്താണ് ഉള്ളത്. ഇത് എത്തിച്ചുതരാന്‍ തയ്യാറാണ്. എന്നാല്‍ ഫിബ്രവരി 16 വരെ സമയം വേണമെന്ന് ബിജു പറഞ്ഞു. സിഡിയുടെ രണ്ടാമത്തെ പകര്‍പ്പ് കോയമ്പത്തൂരില്‍നിന്ന് തന്നെ അറസ്റ്റ് ചെയ്ത പൊലീസ് സംഘം നശിപ്പിച്ചുവെന്ന് ബിജു കമ്മീഷന് മൊഴി നല്‍കി. സിഡിയുടെ മൂന്നാമത്തെ പകര്‍പ്പ് കണ്ടെത്താനാണ് പൊലീസ് സംഘം പുറപ്പെട്ടിട്ടുള്ളത്. സിഡി സംബന്ധിച്ച മൊഴി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനുമുന്നില്‍ ഇന്ന് പലതവണ മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ ബിജു രാധാകൃഷ്ണനെ കടുത്ത ഭാഷയില്‍ ശാസിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ വന്‍ സംഘം പൊലീസ് സംഘത്തെ അനുഗമിക്കുന്നുണ്ട്. സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയില്‍ അഭിഭാഷകനെ ഒപ്പം കൂട്ടണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷന്‍ നിരാകരിച്ചു.

Read More >>