ഡിസംബര്‍ പത്തിന് സിഡി ഹാജരാക്കണം : സോളാര്‍ കമ്മീഷന്‍

കൊച്ചി : മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍, ഇതുസംബന്ധിച്ച് തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട സിഡി...

ഡിസംബര്‍ പത്തിന് സിഡി ഹാജരാക്കണം : സോളാര്‍ കമ്മീഷന്‍

oommen chandy vs biju radhakrishnan

കൊച്ചി : മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍, ഇതുസംബന്ധിച്ച് തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട സിഡി ഡിസംബര്‍ പത്തിന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണമെന്ന് അന്വേഷണ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ ആവശ്യപ്പെട്ടു. അതിനുമുമ്പ് സിഡി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ശക്തമായ നടപടിയെടുക്കുമെന്നും കമ്മീഷന്‍ ശക്തമായി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതിനുള്ള അധികാരം കമ്മീഷനുണ്ടെന്നും അധികാരം ഉപയോഗിക്കാനും കമ്മീഷന് അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബിജുവില്‍ നിന്ന് സിഡി പിടിച്ചെടുക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മീഷന്‍ ശക്തമായി പ്രതികരിച്ചത്.

സിഡി ഹാജരാക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കണമെന്നും തന്റെ അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷമേ തനിക്ക് തെളിവ് ഹാജരാക്കാന്‍ കഴിയൂ എന്നും ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കമ്മീഷന്‍ ഒരാഴ്ച സമയം അനുവദിച്ചു പത്തിന് സിഡി ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.