എസ്എന്‍ഡിപിയുമായി ചേര്‍ന്ന് ബിജെപിയുടെ മൂന്നാം മുന്നണി; നിലപാട് വ്യക്തമാക്കി കുമ്മനം

കേരളത്തില്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് വെറുതെ പാഴ് വാക്ക് പറഞ്ഞതല്ലയെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാരതധര്‍മ്മ...

എസ്എന്‍ഡിപിയുമായി ചേര്‍ന്ന് ബിജെപിയുടെ മൂന്നാം മുന്നണി; നിലപാട് വ്യക്തമാക്കി കുമ്മനം

Kummanam-new

കേരളത്തില്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് വെറുതെ പാഴ് വാക്ക് പറഞ്ഞതല്ലയെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാരതധര്‍മ്മ ജനസേനയുമായി സഹകരിച്ചു ശക്തമായ മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പാർട്ടിയുമായി ചേർന്ന് മുന്നണിയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹത്തിന്റെ  വിശ്വാസ്യതയിൽ സംശയമില്ലെന്നും അദ്ദേഹത്തെ കുടുക്കാൻ വേണ്ടി മാത്രമാണ് ഇടത് വലത് മുന്നണികൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കുമ്മനം കൂട്ടിചേര്‍ത്തു.


കേരളത്തിലെ എല്ലാ വർഗീയകലാപങ്ങൾക്കും പിന്നിൽ രാഷ്ട്രീയക്കാരാണ് എന്നും അദ്ദേഹം പറയുന്നു.  താൻ സംസ്ഥാന പ്രസിഡന്‍റ് ആയതിനുശേഷം ബി.ജെ.പിക്ക് ലഭിച്ച അനുകൂലാവസ്ഥയെ മറികടക്കാനാണ് തന്നെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും ഉമ്മൻചാണ്ടിയും പിണറായി വിജയനും ശ്രമിക്കുന്നത്. താനൊരിക്കലും തീവ്രവാദിയായിരുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് എന്നെ അറിയാം എന്നും അദ്ദേഹം പറയുന്നു.

ആറന്മുള വിമാനത്താവളം നടപ്പാക്കാനാവില്ലെന്ന് എന്നും ഇത് സംബന്ധിച്ച് എല്ലാ അംഗീകാരങ്ങളും കേന്ദ്രസർക്കാർ റദ്ദാക്കിക്കഴിഞ്ഞു എന്നും പറയുന്ന കുമ്മനം പിന്നെയും ഈ പദ്ധതിയുമായി കേരളസർക്കാർ മുന്നോട്ട് പോകുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല എന്നും പറയുന്നു.

മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

Read More >>