മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച റിസോര്‍ട്ടുകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ പ്രത്യേക ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോര്‍ട്ടിനു നഷ്‌ടപരിഹാരം നല്‍കണമെന്നും, ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട്‌ ഉടമകള്‍ക്കു തിരികെ...

മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച റിസോര്‍ട്ടുകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണം: ഹൈക്കോടതി

munnar-verdict

കൊച്ചി: മൂന്നാറില്‍ പ്രത്യേക ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോര്‍ട്ടിനു നഷ്‌ടപരിഹാരം നല്‍കണമെന്നും, ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട്‌ ഉടമകള്‍ക്കു തിരികെ നല്‍കണമെന്നുമുള്ള വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാരും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈകോടതി ഇത് വ്യക്തമാക്കിയത്. . മുന്‍ ഉത്തരവ്‌ പുനഃപരിശോധിക്കാന്‍ കാരണങ്ങളില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.


മൂന്നാര്‍ വുഡ്‌സ്‌, ക്ലൗഡ്‌ നയന്‍, അബാദ്‌ റിസോര്‍ട്ട്‌സ്‌ എന്നിവയ്‌ക്കെതിരായ നടപടികളാണു െഹെക്കോടതി നേരത്തെ റദ്ദാക്കിയത്‌. ക്ലൗഡ്‌ നയന്‍ റിസോര്‍ട്ടിന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു. . ഈ വിധി പുനഃപരിശോധിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. പുനഃപരിശോധനാ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‌ കോടതി അനുമതി നല്‍കിയിരുന്നു. ഏലപ്പാട്ട കരാര്‍ ലംഘനം ആരോപിച്ചാണ്‌ പ്രത്യേക ദൗത്യസേന റിസോര്‍ട്ടുകള്‍ പൊളിക്കുകയും െകെവശഭൂമി ഏറ്റെടുക്കുകയും ചെയ്‌തത്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന മഞ്‌ജുള ചെല്ലൂര്‍ കൊല്‍ക്കത്ത െഹെക്കോടതി ചീഫ്‌ ജസ്‌റ്റിസായി സ്‌ഥലംമാറ്റം ലഭിച്ചശേഷം പുറപ്പെടുവിച്ച വിധിയായതിനാല്‍ നിയമപരമല്ലെന്നു വി.എസ്‌. ചൂണ്ടിക്കാട്ടിയെങ്കിലും വാദത്തില്‍ കഴമ്പില്ലെന്നു കോടതി വ്യക്‌തമാക്കി. സ്‌ഥലംമാറ്റം ലഭിച്ച ന്യായാധിപനു ചുമതല ഒഴിയുന്നതുവരെ ഉത്തരവു പുറപ്പെടുവിക്കാന്‍ അധികാരമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി: മൂന്നാറിലെ ക്ലൗഡ്‌ 9 റിസോര്‍ട്ട്‌ സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു