സൗദി അറേബ്യയില്‍ ഇന്ധന വില കൂടുന്നു

റിയാദ്: പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയിലെ മന്ത്രാലയം തീരുമാനം എടുത്തു  . ജനുവരി 11 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നേരത്തെ ...

സൗദി അറേബ്യയില്‍ ഇന്ധന വില കൂടുന്നു

Saudi civil defence vehicles are seen outside Jazan General Hospital following a pre-dawn fire in the port city of Jazan, Saudi Arabia December 24, 2015. REUTERS/Saudi Press Agency/Handout via Reuters

റിയാദ്: പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയിലെ മന്ത്രാലയം തീരുമാനം എടുത്തു  . ജനുവരി 11 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. നേരത്തെ  ആഗോള മാര്‍ക്കെറ്റില്‍ എണ്ണ വില  ഇടിഞ്ഞതിനെ  തുടര്‍ന്ന് യു.എ.ഇ ,കുവൈത്ത്, തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഇന്ധന വില ഉയര്‍ത്തിയിരുന്നു  . എന്നാല്‍ അടുത്തയിടെ യു.എ.ഇയില്‍ പെട്രോള്‍ വിലയ്ക്ക് കുറവ് വരികയും  ചെയ്തിട്ടുണ്ട്  .

സൗദിയില്‍ 45 ഹലാലയുണ്ടായിരുന്ന പെട്രോള്‍ ഒക്ടേയ്ന്‍ന് 75 ആയി വര്‍ധിക്കും. പെട്രോള്‍ ഒക്ടേയ്ന്‍ വാതകത്തിന് 60 ഹലാലയില്‍ നിന്നും 90 ആയി വര്‍ധിക്കും. സാമ്പത്തിക മന്ത്രാലയം ശുപാര്‍ശ ചെയ്ത നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം.
ലോകവ്യാപകമായി പെട്രോള്‍ വില കുറഞ്ഞതിനൊപ്പം സൗദിയില്‍ ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡിയും , 2016ലെ  ബഡ്ജറ്റില്‍ നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഊര്‍ജ്ജ സംരക്ഷണത്തിന്‍റെയും കാര്യക്ഷമമായ ഉപഭോഗത്തിന്‍റെയും ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവയുടെയെല്ലാം വില സൗദി സര്‍ക്കാര്‍ പുനര്‍ നിശ്ചയിക്കുന്നുണ്ട്.