ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തിയത് തന്നെയാകാമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ

കോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. ഇടിക്കട്ട  കൊണ്ട്  തലയില്‍ ഇടിച്ചു കൊന്ന...

ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തിയത് തന്നെയാകാമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ

prakashaകോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. ഇടിക്കട്ട  കൊണ്ട്  തലയില്‍ ഇടിച്ചു കൊന്ന ശേഷം പുഴയില്‍ തള്ളിയതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. നെറ്റിയിലെ മുറിവ് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റേതാകാം. ഇതിന് സമാനമായ മുറിവാണ് നെറ്റിയില്‍ ഉണ്ടായിരുന്നതെന്നും സ്വാമി പ്രകാശാനന്ദ ചൂണ്ടിക്കാട്ടി. അന്വേഷണഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശിവഗിരി മഠം പ്രസിഡന്റ് പറഞ്ഞു


സ്വാമിക്ക് നന്നായി നീന്തല്‍ അറിയാമായിരുന്നു, പിന്നെ എങ്ങനെ മുങ്ങി മരിക്കും എന്ന് നേരത്തെ പ്രകാശാനന്ത സ്വാമി നേരത്തെ ചോദിച്ചിരുന്നു. സ്വാമിയുടെ മരണം കൊലപാതകം തന്നെയാണ് എന്ന് തന്നെയാണ് സ്വാമിയുടെ ആദ്യമേ ഉള്ള നിലപാട് നേരത്തെയും ശാശ്വതീകാനന്ദതയുടെ  മരണം കൊലപാതകമാണ് എന്ന തരത്തില്‍ സ്വാമി പ്രകാശാനന്ദ സംസാരിച്ചിരിരുന്നു. എന്നാല്‍ ഇത് ആദ്യമായിട്ടാണ് സ്വാമി കൊലചെയ്യപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നത്.

എസ്എന്‍ഡിപി ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്റെ മുന്‍  സഹായി പള്ളുരുത്തി പ്രിയനാണ് സ്വാമിയേ കൊന്നത് എന്ന ആരോപണവുമായി നേരത്തെ ബിജൂ രമേശ്‌ രംഗത്ത് വന്നിരുന്നു. കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.