അഭിനേത്രി സാധന ശിവദാസിനി അന്തരിച്ചു

ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ എന്ന് അറിയപ്പെട്ടിരുന്ന അഭിനേത്രി സാധന ശിവദാസിനി (74) അന്തരിച്ചു.ഇന്നലെ രാവിലെ  മുബൈയിലെ ഹിന്ദുജ ആശുപത്രിയില്‍...

അഭിനേത്രി സാധന ശിവദാസിനി അന്തരിച്ചു

1280x720-rYu

ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ എന്ന് അറിയപ്പെട്ടിരുന്ന അഭിനേത്രി സാധന ശിവദാസിനി (74) അന്തരിച്ചു.

ഇന്നലെ രാവിലെ  മുബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് സാധന ശിവദാസിനി മരണമടഞ്ഞത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയിലായിരുന്ന ശിവദാസിനി ഏറെ നാളായി ആശുപത്രി കിടക്കയിലായിരുന്നു.

1941 ല്‍ ഒരു സിന്ധി കുടുംബത്തില്‍ ജനിച്ച സാധന 50 കളിലാണ് ബോളിവുഡിലെത്തിയത്.1955ല്‍ പുറത്തിറങ്ങിയ ശ്രീ 420 ആണ് സാധനയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം. ചെറുതും വലുതുമായി 30 ചിത്രങ്ങളില്‍ അഭിനയിച്ചു. ഹം ദോനോ, മേരീ മെഹ്ബൂബ്, മേരെ സായ, ആസ്ലി നഖ്‌ലി തുടങ്ങിയ ചിത്രങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1966ല്‍ സംവിധായകന്‍ രാം കൃഷ്ണ നയ്യരെ വിവാഹം ചെയ്തു. അഭിനയരംഗം വിട്ട് നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലായിരുന്നു അവസാന കാലത്ത് സാധന ശിവദാസിനി.