ഇന്ന് മണ്ഡല പൂജ

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ.  വ്രതശുദ്ധിയുടെ മണ്ഡലകാലം പൂര്‍ത്തിയാകുന്ന ഇന്ന് ശബരിമലയില്‍  മണ്ഡലപൂജ. 11.02നും 11.39നും മധ്യേയുള്ള കുംഭംരാശി...

ഇന്ന് മണ്ഡല പൂജ

image

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ.  വ്രതശുദ്ധിയുടെ മണ്ഡലകാലം പൂര്‍ത്തിയാകുന്ന ഇന്ന് ശബരിമലയില്‍  മണ്ഡലപൂജ. 11.02നും 11.39നും മധ്യേയുള്ള കുംഭംരാശി മുഹൂർത്തത്തിൽ തങ്ക അങ്കി ദീപാരാധന നടക്കും.

ഇന്നലെ വൈകിട്ട്‌ 6.15ന്‌ പതിനെട്ടാംപടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ തങ്ക അങ്കി സ്വീകരിച്ച്‌ സോപാനത്തെത്തിച്ചു. തുടര്‍ന്ന് തങ്കഅങ്കി തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ശാന്തി എസ്‌.ഇ. ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്ന്‌ ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്നായിരുന്നു ദീപാരാധന.

മണ്ഡലപൂജ കഴിഞ്ഞ്‌ ഇന്ന് രാത്രി പത്തിന്‌ അടയ്‌ക്കുന്ന ശബരിമലനട മകരവിളക്ക്‌ ഉല്‍സവത്തിനായി 30-നു വൈകിട്ട്‌ അഞ്ചിനു തുറക്കും.

Read More >>