ശബരിമല നട ഇന്ന് തുറക്കും

തിരുവനന്തപുരം: മണ്ഡലപൂജയ്ക്ക് ശേഷം അടച്ച ശബരിമല നട ഇന്ന് വീണ്ടും തുറക്കും. ജനുവരി 15ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായിയാണ് ഇന്ന് നട...

ശബരിമല നട ഇന്ന് തുറക്കും

home_banner

തിരുവനന്തപുരം: മണ്ഡലപൂജയ്ക്ക് ശേഷം അടച്ച ശബരിമല നട ഇന്ന് വീണ്ടും തുറക്കും. ജനുവരി 15ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായിയാണ് ഇന്ന് നട തുറക്കുന്നത്.

ഇന്ന് വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ശ്രീകോവിലിനുള്ളില്‍ ദീപം തെളിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും ഇന്ന് നടക്കില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവുപൂജകള്‍ ആരംഭിക്കും.

ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കൂ.

മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ 12നാണ്. 13ന് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പമ്പ വിളക്കും പമ്പസദ്യയും 14ന് നടക്കും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 20ന് രാവിലെ ക്ഷേത്രനട അടയ്ക്കും.

Read More >>