സാഫ് കപ്പ് - സെമി മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് സെമി. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍...

സാഫ് കപ്പ് - സെമി മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.

new

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ പോരാട്ടത്തിന് ഇന്ന് സെമി. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  ഇന്ന് ഉച്ചയ്ക്ക് 3:30നാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ മാലെദ്വീപിനെയും തുടര്‍ന്ന് 6:30ന് നടക്കുന്ന രണ്ടാം സെമിയില്‍ ശ്രീലങ്ക അഫ്ഗാന്‍ ടീമിനെയും നേരിടും.

കല്ലുകടികളോടെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പാകിസ്താന്‍ പിന്മാറിയതോടെ ആദ്യ ഘട്ടത്തില്‍ കാര്യമായ വെല്ലുവിളികളില്ലാതെയാണ് ഇന്ത്യയും അഫ്ഗാനും സെമിയിലേക്ക് ടിക്കറ്റെടുത്തത്.


ആതിഥേയരെന്ന സമ്മര്‍ദം പേറി കളത്തിലിറങ്ങിയ നീലക്കടുവകള്‍ ആദ്യ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ശ്രീലങ്കയെ കീഴടക്കി. രണ്ടാമങ്കത്തില്‍ 4-1ന് നേപ്പാളിനെ മറികടന്നെങ്കിലും സ്കോര്‍ സൂചനപോലെ കളി അനായാസമല്ലായിരുന്നു. അഫ്ഗാന്‍െറ മൂന്നു ജയങ്ങളും ഏറക്കുറെ ആധികാരികമായിരുന്നു.

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ഗുവാമിനെതിരെ നേടിയ ഒറ്റ ജയത്തിന്‍െറ പിന്‍ബലം മാത്രമുള്ള ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ സാഫില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കരുതാനില്ല. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനും തന്‍െറ മൂല്യത്തിന്‍െറ ഉരകല്ലാണിത്. നിര്‍ണായകമായ സെമിയില്‍ പ്രതിരോധത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നു തന്നെയാണ് കോണ്‍സ്റ്റന്‍ൈറന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും. ഒന്നിലേറെ തവണ ഇന്ത്യയെ ഞെട്ടിച്ച ചരിത്രമുള്ള മാലദ്വീപ് ഫിഫ റാങ്കിങ്ങില്‍ ആതിഥേയര്‍ക്ക് മുന്നിലാണ്. ഇന്ത്യ 166ഉം അവര്‍ 160ഉം സ്ഥാനത്താണ്. 2008ല്‍ കിരീടം നേടിയ മാലദ്വീപ് മൂന്നുതവണ രണ്ടാം സ്ഥാനക്കാരുമാണ്.

പരിക്കേറ്റ റോബിന്‍ സിങ് ഇന്ന് കളിക്കില്ല.

Read More >>