സാഫ് കപ്പ്‌; അഫ്ഗാന്‍, മാലദ്വീപ് സെമിയില്‍

സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവി ലെ ജേതാക്കളായ അഫ്ഗാനിസ്താനും മാലദ്വീപും സെമിയിലത്തെി. ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ മാലദ്വീപ് 3-1ന്...

സാഫ് കപ്പ്‌; അഫ്ഗാന്‍, മാലദ്വീപ് സെമിയില്‍

Nepal-and-Srilanka-Team-Ready-for-the-SAFF-Championship-1st-Match-of-23rd-December

സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവി ലെ ജേതാക്കളായ അഫ്ഗാനിസ്താനും മാലദ്വീപും സെമിയിലത്തെി. ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ മാലദ്വീപ് 3-1ന് ബംഗ്ളാദേശിനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് അഫ്ഗാനിസ്താന്‍ ഭൂട്ടാനെയുമാണ് തോല്‍പിച്ചത്.

ഉച്ചക്ക് നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ളാ കടുവകളെ 3-1ന് തകര്‍ത്താണ് മാലദ്വീപ് സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനോട് ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോറ്റ ബംഗ്ളാദേശ് ഇതോടെ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായി. 42ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഷ്ഫാക്ക് അലി, പകരക്കാരായി ഇറങ്ങിയ ഹസ്സന്‍ നായിസ് (90), നാഷിദ് അഹമ്മദ് (95) എന്നിവരായിരുന്നു കടുവകളുടെ ഗുഹയിലേക്ക് നിറയൊഴിച്ചത്. 87ാം മിനിറ്റില്‍ ഹേമന്ത വി. ബിശ്വാസിന്‍െറ വകയായിരുന്നു ബംഗ്ളാദേശിന്‍െറ ആശ്വാസഗോള്‍.


28ന് നടക്കുന്ന അഫ്ഗാന്‍-മാലദ്വീപ് പോരാട്ടം ഗ്രൂപ് ബിയിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കും.14ാം മിനിറ്റില്‍ ഫോര്‍വേഡ് കൈബാര്‍ അമാനിയുടെ വകയായിരുന്നു അഫ്ഗാന്‍െറ ആദ്യഗോള്‍. ഭൂട്ടാന്‍െറ ആക്രമണത്തില്‍നിന്ന് സമര്‍ഥമായി പന്ത് തട്ടിപ്പറിച്ച അഫ്ഗാന്‍ പ്രതിരോധതാരം ഹസൈന്‍ അമെയിന്‍, ഇടതുവിങ്ങില്‍നിന്ന് ബോക്സിലേക്ക് നല്‍കിയ ക്രോസ് കൈബാര്‍ അമാനി ലക്ഷ്യത്തിലത്തെിക്കുകയായിരുന്നു. അഫ്ഗാന്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തയെ പെനാല്‍റ്റി ബോക്സിന് സമീപം വീഴ്ത്തിയതിന് 42ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിലൂടെ രണ്ടാം ഗോളും 51ആം മിനിറ്റില്‍ നോര്‍ലോച്ച് നല്‍കിയ കോര്‍ണര്‍ കിക്കിന് കൈബാര്‍ അമാനി സുന്ദരമായ ഹെഡറിലൂടെ മറുപടി പറഞ്ഞപ്പോള്‍ മൂനാം ഗോളും അഫ്ഗാന്‍ നേടി വിജയം ഉറപ്പിച്ചു.

Read More >>