റഷ്യന്‍ യുവാവിനെ കൊല്ലുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു

ദമാസ്‌കസ്:  റഷ്യന്‍ ചാരനെന്ന് ആരോപിച്ച് യുവാവിന്റെ കഴുത്തറുക്കുന്ന വീഡിയോ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. നിങ്ങള്‍ക്ക്  ഒരിക്കലും...

റഷ്യന്‍ യുവാവിനെ കൊല്ലുന്ന വീഡിയോ ഐ.എസ് പുറത്തുവിട്ടു

russia is

ദമാസ്‌കസ്:  റഷ്യന്‍ ചാരനെന്ന് ആരോപിച്ച് യുവാവിന്റെ കഴുത്തറുക്കുന്ന വീഡിയോ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. നിങ്ങള്‍ക്ക്  ഒരിക്കലും നിങ്ങളുടെ രാജ്യത്ത് സമാധാനം ലഭിക്കുകയില്ല, ഞങ്ങളുടെ മരിച്ചു വീണ ഓരോ കുഞ്ഞുങ്ങള്‍ക്കും പകരമായ് നിങ്ങളുടെ മക്കളെ ഞങ്ങള്‍ കൊല്ലും.. ഞങ്ങളുടെ തകര്‍ക്കപ്പെട്ട  ഓരോ വീടുകള്‍ക്കും പകരം നിങ്ങളുടെ ഓരോ  വീടുകളും തകരും.. തുടങ്ങി റഷ്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയും വീഡിയോയിലുണ്ട്. നിരവധി റഷ്യന്‍ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റി ചേര്‍ന്നതായ് ഉള്ള വിവരങ്ങള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട് എങ്കിലും ആദ്യമായ് ആണ് ഒരു റഷ്യന്‍ പൌരനെ തീവ്രവാദികള്‍ കൊല്ലുന്നത്.
ഭീകര സംഘടനയുടെ രഹസ്യം ചോര്‍ത്താന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് തന്നെ നിയോഗിച്ചതെന്ന് കൊല്ലപ്പെടുന്നതിനുമുമ്പ് യുവാവ് റഷ്യന്‍ ഭാഷയില്‍ പറയുന്നത് വീഡിയോയിലുണ്ട്. ഐ.എസ്സിനെതിരെ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ സൈന്യം പരാജയപ്പെടുമെന്നും സൈനികരെ വധിക്കുമെന്നും കൊലപാതകിയും പറയുന്നുണ്ട്. സിറിയയിലെ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശത്തുവച്ചാണ് കൊല നടത്തുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തതെന്ന് കരുതുന്നു. എന്നാല്‍  വീഡിയോയെ പറ്റി ഇത്  വരെ റഷ്യ ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. മുന്‍പ് വന്ന പല വീഡിയോകളെയും പോലെ ഇതും യഥാര്‍ഥമാകാന് സാധ്യത എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.