ഡോ.സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത കാലം ചെയ്തു

മാര്‍ത്തോമ സഭയുടെ ചെങ്ങനൂര്‍ മാവേലിക്കര ഭദ്രാസിദ്ധിപന്‍ റൈറ്റ്. റെവ. ഡോ.  സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത കാലം ചെയ്തു.സഭയുമായി ബന്ധപ...

ഡോ.സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത കാലം ചെയ്തു

maxresdefault

മാര്‍ത്തോമ സഭയുടെ ചെങ്ങനൂര്‍ മാവേലിക്കര ഭദ്രാസിദ്ധിപന്‍ റൈറ്റ്. റെവ. ഡോ.  സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത കാലം ചെയ്തു.

സഭയുമായി ബന്ധപ്പെട്ട പരിപാടികളുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാനിലായിരുന്ന അദ്ദേഹത്തിന് , ഇന്നലെ  നാട്ടിലേക്ക് തിരിച്ചു മടങ്ങവേ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍  സാധിച്ചില്ല.


1938 ഓഗസ്റ്റ്‌ 29ന് വെണ്‍പറമ്പില്‍ വി.കെ ഉമ്മന്റെയും ഭാര്യ മറിയാമ ഉമ്മന്‍റെയും മകനായി ജനിച്ച അദ്ദേഹം ആലുവയിലും തിരുവല്ലയിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമേരിക്കയിലെ ബോസ്ട്ടന്‍ സര്‍വകലാശാലയില്‍ അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1980ല്‍ ബിഷപ്പായി സ്ഥാനാരോഹിതനായ അദ്ദേഹം അടൂര്‍, മാവേലിക്കര, കോട്ടയം, റാന്നി, ബോംബെ, ഡല്‍ഹി അങ്ങനെ നിരവധി രൂപതകളുടെ ബിഷപ്പായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. മതപരമായും വൈകാരികമായും ജനങ്ങളോട് അടുത്ത് ഇടപഴകിയിരുന്ന അദ്ദേഹം തുടങ്ങി വച്ച പത്തനാപുരം ആശ ഭവന്‍, കോട്ടയം മോചന ഡീഅഡിക്ഷന്‍ സെന്റര്‍, പത്തനംതിട്ട വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവ ഇന്ന് പേരുകേട്ട സ്ഥാപനങ്ങളാണ്.

നാഷണല്‍ മിഷനറി സൊസൈറ്റി, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, വേള്‍ഡ് മിഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ പദവും അലങ്കരിച്ചിട്ടുണ്ട്.

Read More >>