സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത അത്യാസന്ന നിലയില്‍

മാര്‍ത്തോമ സഭയുടെ ചെങ്ങനൂര്‍ മാവേലിക്കര ഭദ്രാസിദ്ധിപന്‍ റൈറ്റ്. റെവ. ഡോ.  സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്തയെ  അത്യാസന്ന നിലയില്‍...

സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്ത  അത്യാസന്ന നിലയില്‍

maxresdefault

മാര്‍ത്തോമ സഭയുടെ ചെങ്ങനൂര്‍ മാവേലിക്കര ഭദ്രാസിദ്ധിപന്‍ റൈറ്റ്. റെവ. ഡോ.  സക്കറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രപോലീത്തയെ  അത്യാസന്ന നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഭയുമായി ബന്ധപ്പെട്ട പരിപാടികളുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാനിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നാട്ടിലേക്ക് തിരിച്ചു മടങ്ങവേ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് രാവിലെ വിമാനത്തില്‍ വച്ച് അദ്ദേഹത്തിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെങ്കിലും ഒന്നര മണിക്കൂറോളം ചികിത്സ ലഭ്യമായിരുന്നില്ല. തുടര്‍ന്നാണ് തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തിയ ഉടനെ അദ്ദേഹത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു എന്നാണ് ഇപ്പോള്‍ ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന.

Read More >>