അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് യുദ്ധക്കപ്പൽ നിർമ്മിക്കുന്നു

ഡിഫൻസ് റഷ്യൻ യുണൈറ്റഡ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുമായി ചേർന്ന് യുദ്ധകപ്പല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ഡിഫന്‍സ്. 30,000...

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് യുദ്ധക്കപ്പൽ നിർമ്മിക്കുന്നു

Indian_Navy_ships

ഡിഫൻസ് റഷ്യൻ യുണൈറ്റഡ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുമായി ചേർന്ന് യുദ്ധകപ്പല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ഡിഫന്‍സ്. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് അനിൽ അംബാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റിലയൻസ് ഡിഫന്‍സ് ഈ സംരംഭത്തിന് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ നാല് കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി അവര്‍ നിർമ്മിക്കുക. ഇന്ത്യയില്‍  ആദ്യമായാണ് സ്വകാര്യമേഖലയിൽ  യുദ്ധക്കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്.

റഷ്യ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. ഗുജറാത്തിലെ പിപാവാവ് കപ്പൽശാലയിലായിരിക്കും നിർമ്മാണം.

Read More >>