റിലയന്‍സ് 4ജി; ജീവനക്കാര്‍ക്ക് സേവനം ലഭിച്ചു തുടങ്ങി

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ്‌ ജിയോയുടെ സേവനം ആഴ്‌ചകള്‍ക്കകം വിപണിയിലെത്തുമെന്നു സൂചന. അതിനു  മുന്നോടിയായി റിലയന്‍സ്...

റിലയന്‍സ് 4ജി; ജീവനക്കാര്‍ക്ക് സേവനം ലഭിച്ചു തുടങ്ങി

image

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ്‌ ജിയോയുടെ സേവനം ആഴ്‌ചകള്‍ക്കകം വിപണിയിലെത്തുമെന്നു സൂചന. അതിനു  മുന്നോടിയായി റിലയന്‍സ് തങ്ങളുടെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഫോര്‍ ജി സേവനം ലഭ്യമാക്കി തുടങ്ങിയത്.

ആദ്യവര്‍ഷം 10 കോടി ഉപയോക്‌താക്കളെയാണ്‌ ജിയോ ലക്ഷ്യമിടുന്നത്‌. റിലയന്‍സ്‌ ജിയോ വെറുമൊരു 4ജി മൊബൈല്‍ഫോണ്‍ സംവിധാനമല്ലെന്നും മറിച്ച്‌ ഭാവിതലമുറയെ ലോകത്തിനുവേണ്ടി ഒരുക്കാനുള്ള ചുവടുവെയ്‌പ്പാണെന്നുമാണ്‌ റിലയന്‍സ് ഇതിനെ കുറിച്ച് പറയുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ റിലയന്‍സ് 4ജി സര്‍വ്വീസ് രാജ്യമെമ്പാടും ലഭ്യമാക്കും. റിലയന്‍സ് കൂടെ രംഗത്തെത്തുന്നതോടെ 4ജി സേവനദാതാക്കള്‍ക്കിടയിലെ മത്സരവും കടുക്കുമെന്നാണ് സൂചന. ഇത് കുറഞ്ഞ ചിലവില്‍ 4ജി സേവനം ലഭ്യമാക്കാന്‍ വഴി തുറക്കും.

റിലയന്‍സ് ഫോര്‍ ജിയുടെ ട്രെയല്‍ സര്‍വ്വീസ് പരിശോധിച്ച ക്രെഡിറ്റ് സൂയിസിന്റെ ടെസ്റ്റ് റിപ്പോര്‍ട്ടില്‍ സെക്കന്‍ഡില്‍ 70 എം.ബി വരെ ഡൗണ്‍ലോഡിംഗ് സ്പീഡ് രേഖപ്പെടുത്തിയെങ്കിലും 15 എം.ബി മുതല്‍ 30 എം.ബി വരെയാണ് റിലയന്‍സ് 4 ജിയുടെ ശരാശരി വേഗതയെന്ന് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>