കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് ഇളവ് : ക്യാബിനറ്റ്

തിരുവനന്തപുരം : ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിടങ്ങളുടെ അഗ്‌നിശമന സംവിധാനത്തിന് ഇനിമുതല്‍...

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് ഇളവ് : ക്യാബിനറ്റ്

FLATതിരുവനന്തപുരം : ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെട്ടിടങ്ങളുടെ അഗ്‌നിശമന സംവിധാനത്തിന് ഇനിമുതല്‍ കേന്ദ്രച്ചട്ടം നിര്‍ബന്ധമാക്കേണ്ടതില്ല. അന്തിമ അനുമതി നല്‍കുന്നതില്‍ നിന്നും അഗ്‌നിശമനസേനയെ ഒഴിവാക്കാനും തീരുമാനമായി. ചീഫ് സെക്രട്ടറി അധ്യക്ഷനായിരിക്കുന്ന കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം

ജേക്കബ് തോമസ് അഗ്‌നിശമനസേന മേധാവിയായിരിക്കെ ദേശീയകെട്ടിട നിര്‍മാണ ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മറികടക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് സംസ്ഥാനത്തെ 60 വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര കെട്ടിട നിര്‍മ്മാണ മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് 60 ഫ്‌ളാറ്റുകള്‍ക്ക് എന്‍.ഒ.സി നിഷേധിച്ചിരുന്നത്.

മൂന്ന് നിലക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സ്വന്തം അഗ്‌നിശമന സൗകര്യമില്ലെങ്കില്‍ അഗ്‌നിശമനസേനയുടെ അനുമതി നല്‍കരുതെന്ന് ദേശീയ കെട്ടിട നിര്‍മാണചട്ടത്തിന്റെ 3,4 അധ്യായങ്ങളില്‍ നിഷ്‌കര്‍ഷയുള്ളതാണ്. 2012 മുതല്‍ ഈ ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Read More >>