ബീജിംഗില്‍ റെഡ് അലേര്‍ട്ട്

ബീജിംഗ്: ക്രമാതീതമായി അന്തരീക്ഷ മലിനീകരണം കാരണം സ്കൂളുകള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയും ഫാക്ടറികള്‍ അടപ്പിച്ചും ചൈനീസ് ഗവണ്മെന്‍റ് ബീജിംഗില്‍ റെഡ്...

ബീജിംഗില്‍ റെഡ് അലേര്‍ട്ട്

6c8eba2fd6f54cea9dd813ebbd5

ബീജിംഗ്: ക്രമാതീതമായി അന്തരീക്ഷ മലിനീകരണം കാരണം സ്കൂളുകള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കിയും ഫാക്ടറികള്‍ അടപ്പിച്ചും ചൈനീസ് ഗവണ്മെന്‍റ് ബീജിംഗില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച വൈകീട്ടാണ് നാലു ഘട്ട ജാഗ്രതാനിര്‍ദ്ധേശങ്ങളിലെ ഏറ്റവും ഗൗരവമേറിയ റെഡ് അലേര്‍ട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ കനത്ത മഞ്ഞും അപകടകരമായ പുകപടലവുമാണ് കാലാവസ്ഥാ നിരീക്ഷകരിതിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. സ്കൂളുകള്‍ക്ക് അവധി നല്‍കിയും, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറിലെ അവസാന അക്കം ഒറ്റയും ഇരട്ടയുമാക്കി തിരിച്ച് നിരത്തിലിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തിയും,നിരവധി കടുത്ത തീരുമാനങ്ങളാണ് ഗണ്മെന്‍റ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. 22.5 മില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്ന നഗരത്തിലെ ട്രാഫിക് കുരുക്കഴിക്കാന്‍ ബദല്‍ സംവിധാനമൊരുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.


അന്തരീക്ഷ മലിനീകരണത്തിനു ദുഷ്പേരു നേടിയ നഗരത്തില്‍ ഈ മാസം ഇത് രണ്ടാം തവണയാണ് അടിയന്തിര മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. പ്രമുഖ പാരിസ്ഥിതിക ശാസ്ത്രഞ്ജന്‍ ജോസ് ലേലിവേള്‍ഡിന്‍റെ നേതൃത്വത്തില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ പഠനത്തില്‍ അന്തരീക്ഷ മലിനീകരണം നിമിത്തം ചൈനയില്‍ ഓരോ വര്‍ഷവും 1.4 മില്ല്യണ്‍ ജനങ്ങള്‍ അകാലചരമം പ്രാപിക്കുന്നുണ്ടെന്നാണു കണ്ടെത്തിയത്. ചൈനയില്‍  മലിനീകരണത്തിന്‍റെ പ്രധാന കാരണം വാഹനങ്ങളും ഫാക്ടറികളും പുറംതള്ളുന്ന പുകയും, ഖനി പ്ലാന്‍റുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന ചൈന 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായി നിറുത്താനുള്ള പദ്ധതിയിലാണ്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് സോളാര്‍ വൈദ്യുതി പോലുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.