രഹാനെയ്ക്ക് സെഞ്ച്വറി, ഇന്ത്യ 334ന് പുറത്ത്

ഡല്‍ഹി : ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 334...

രഹാനെയ്ക്ക് സെഞ്ച്വറി, ഇന്ത്യ 334ന് പുറത്ത്

rahane

ഡല്‍ഹി : ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റില്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 334 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാംദിനം ഏഴിന് 231 എന്ന നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. സെഞ്ച്വറി േേനടിയ രഹാനെയും അശ്വിനുമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. രഹാനെയുടെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയും ഇന്ത്യന്‍ മണ്ണിലെ ആദ്യ സെഞ്ച്വറിയുമാണ്. അശ്വിന്‍ 56 റണ്‍സെടുത്തു.


ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 12 റണ്‍സ് എടുത്ത മുരളി വിജയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 33 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. പൂജാര(14), വിരാട് കോഹ്‌ലി(44), വൃദ്ധിമാന്‍ സാഹ(1), ജഡേജ(24) എന്നിവരും കാര്യമായി സംഭാവനകളൊന്നും നല്‍കാതെ പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ്‌സ്പിന്നര്‍ ഡെയ്ന്‍ പെയ്ഡിറ്റാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. കെയ്ല്‍ അബോട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ എത്തുന്നത്. ടെസ്റ്റ് പരമ്പരയില്‍ 20ന് മുന്നിലാണ് ഇന്ത്യ.