പുലിമുരുകന്‍ വിഷുവിന് തീയറ്ററുകളില്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുരാജ്, ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരും അഭിനയിക്കുന്നു.

പുലിമുരുകന്‍ വിഷുവിന് തീയറ്ററുകളില്‍

Mohanlal-in-Pulimurugan-Stills-Photos-658x342

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ വിഷുവിന് തീയറ്ററുകളില്‍ എത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ തുടങ്ങിയിട്ട് നാളേറയായി. നേരത്തേ ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും അത് ഉണ്ടായില്ല. ഒടുവില്‍ ഇപ്പോള്‍ റിലീസിനെ പറ്റി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്.

ഏപ്രില്‍ 2016 ല്‍ ആക്ഷന് പ്രാമുഖ്യം ഉള്ള ഈ ചിത്രം തിയേറ്ററുകളിത്തുമെന്നാണ് റിപ്പോര്‍ട്ട്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുരാജ്, ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരും അഭിനയിക്കുന്നു.