ഷാരുഖിന്‍റെ അസഹിഷ്ണുത പരാമര്‍ശം; ദില്‍വാലെയ്ക്ക് എതിരെ യുവമോര്‍ച്ച പ്രതിഷേധം

അസഹിഷ്ണുതപ്പറ്റി ഷാരൂഖ് നടത്തിയ പ്രസ്താവന വിവാദം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദില്‍വാലേ പ്രദര്‍ശനത്തിന് എത്തിയ...

ഷാരുഖിന്‍റെ അസഹിഷ്ണുത പരാമര്‍ശം; ദില്‍വാലെയ്ക്ക് എതിരെ യുവമോര്‍ച്ച പ്രതിഷേധം

diluu

അസഹിഷ്ണുതപ്പറ്റി ഷാരൂഖ് നടത്തിയ പ്രസ്താവന വിവാദം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദില്‍വാലേ പ്രദര്‍ശനത്തിന് എത്തിയ തിയറ്ററുകളില്‍ യുവമോര്‍ച്ചയുടെ ശക്തമായ പ്രതിഷേധം.

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെയ്‌ക്കെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ നടന്നത്. ചിത്രത്തിന്റെ  ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു.


രാജസ്ഥാനിലും ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് നേരെ പ്രതിഷേധമുണ്ട്. രാജസ്ഥാനില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

രണ്‍വീര്‍ സിങ് ചിത്രം ബജ്‌റാവോ മസ്താനിക്കെതിരെയും പ്രതിഷേധമുണ്ട്.പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടക്കുന്നത്.ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം.

ബി.ജെ.പി-ശിവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് പൂനെയില്‍ സിനിമയുടെ മൂന്ന് ഷോകള്‍ നിര്‍ത്തി. സിറ്റി പ്രൈഡ് തീയറ്ററിലെ പ്രദര്‍ശനമാണ് നിര്‍ത്തിയത്.