പ്രിഥ്വിയുടെ പുതിയ ചിത്രം പാവാട ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ തുടര്‍ വിജയങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാട എന്ന...

പ്രിഥ്വിയുടെ പുതിയ ചിത്രം പാവാട ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും

new

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളുടെ തുടര്‍ വിജയങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാട എന്ന ചിത്രം അടുത്ത വര്‍ഷമാദ്യം തീയറ്ററുകളില്‍ എത്തും.

തമിഴ് നടന്‍ വിജയുടെ ആരാധകനായ ജോയ് എന്ന കഥാപാത്രമായി പ്രിഥ്വിരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ജി. മാര്‍ത്താണ്ഡനാണ്.ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ. നവാഗതനായ അബിയുടേതാണ് സംഗീതം.

ഫുള്‍ ടൈം മദ്യപാനിയായ ജോയിയുടെ കഥ പറയുന്ന ചിത്രത്തില്‍ മിയയാണ് നായിക. നെടുമുടി വേണു, അനൂപ് മേനോന്‍, മണിയന്‍പിള്ള രാജു തുടങ്ങി  മുരളി ഗോപി, മണിക്കുട്ടന്‍, സുധീര്‍ കരമന, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍, ആശ ശരത് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് പാവാട നിര്‍മിക്കുന്നത്.