ഫേസ്ബുക്കില്‍ വിഭാഗിയത പ്രചരണം; പരിഷത്ത് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും

ഫേസ്ബുക്കിൽ വിഭാഗീയ പ്രചരണം നടത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജോസഫിനെതിരെ സിപിഎമ്മില്‍ നടപടി സ്വീകരിക്കാന്‍...

ഫേസ്ബുക്കില്‍ വിഭാഗിയത പ്രചരണം; പരിഷത്ത് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും

g.sudhakaran.650

ഫേസ്ബുക്കിൽ വിഭാഗീയ പ്രചരണം നടത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജോസഫിനെതിരെ സിപിഎമ്മില്‍ നടപടി സ്വീകരിക്കാന്‍ സാധ്യത. എം.പി.പരമേശ്വരനെതിരെ ജി.സുധാകരൻ എം.എൽ.എ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജോസഫ് നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരിലാണ് സി.പി.എമ്മിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ ആലപ്പുഴ ഏരിയാ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശുപാർശ നൽകിയത്.


വിവാദ പോസ്റ്റ് ഷെയർ ചെയ്ത ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷിറാസിനെയും പുറത്താക്കാൻ ശുപാർശയുണ്ട്.

സ്വന്തം നാവിന്റെ പിഴ മൂലം ഉണ്ടായ കഴുത, സിംഹം വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കണ്ടെത്തിയ ഉപാധിയാണ് എം.പി.പരമേശ്വരനെതിരായ വിമർശനമെന്നായിരുന്നു ജോസഫിന്റെ അഭിപ്രായം. ജി.സുധാകരൻ മന്ത്റിയായിരിക്കെ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവ​റ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ജോസഫ്, പിന്നീട് തോമസ് ഐസക് ചേരിയിലേക്ക് മാറുകയായിരുന്നു.

Read More >>