പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി

തിരുവനന്തപുരം : പാലോട് രവി എംഎല്‍എയെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് എംഎല്‍എ പാലോട് രവി, കാഞ്...

പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി

palode ravi

തിരുവനന്തപുരം : പാലോട് രവി എംഎല്‍എയെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് എംഎല്‍എ പാലോട് രവി, കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരനെ ഒന്‍പത് വോട്ടിനാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ പാലോട് രവിക്ക് 74 വോട്ടും ഇ. ചന്ദ്രശേഖരന് 65 വോട്ടുമാണ് ലഭിച്ചത്. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍. ശക്തന്‍ സ്പീക്കര്‍ ആയി ചുമതലയേറ്റതു മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.


സ്പീക്കര്‍ ഉള്‍പ്പെടെ ഭരണപക്ഷത്ത് 74 ആംഗങ്ങളും കെ. ബി. ഗണേശ്കുമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്ത് 65 പേരുമാണ് ഉണ്ടായിരുന്നത്. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നതിനാല്‍ തോമസ് ഐസക്കിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. തെഞ്ഞെടുപ്പില്‍ സ്പീക്കര്‍ എന്‍. ശക്തനും വോട്ടവകാശം ഉണ്ടായിരുന്നു. നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി കെ. മുരളീധരനെ പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കു താല്‍പര്യമില്ലെന്ന് മുരളീധരന്‍ അറിയിച്ചതോടെയാണ് പാലോട് രവിക്ക് നറുക്ക് വീണത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി ആര്‍എസ്പിയും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് വഴങ്ങിയിരുന്നില്ല.

Read More >>